Image

ആദിവാസി യുവതിക്ക് കാട്ടാനയുടെ ആക്രമണത്തിൽ പരിക്ക്

Published on 22 April, 2024
ആദിവാസി യുവതിക്ക്  കാട്ടാനയുടെ  ആക്രമണത്തിൽ പരിക്ക്

കൊടകര : തൃശൂര്‍ കാരിക്കടവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവതിക്ക് പരിക്ക്. വെള്ളിക്കുളങ്ങര കാരിക്കടവ് ആദിവാസി കോളനിയിലെ ആശവര്‍ക്കര്‍ ബീനക്കാണ് (32)കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.

ഇന്നു രാവിലെ എട്ടരയോടെ മറ്റത്തൂര്‍ ആരോഗ്യ കേന്ദ്രത്തിലേക്ക് ജോലിക്കായി ഭര്‍ത്താവ് രതീഷിനൊപ്പം ബൈക്കില്‍ വരുമ്ബോള്‍ ഹാരിസന്‍ എസ്‌റ്റേറ്റിലെ കാരിക്കടവ് പാല്‍പ്പുരക്ക് സമീപത്തുവെച്ച്‌ കാട്ടാന ആക്രമിക്കുകയായിരുന്നു. തുമ്ബികൈ കൊണ്ടുള്ള അടിയേറ്റാണ് ബീനക്ക് പരിക്കേറ്റത്.

പരിക്ക് സാരമുള്ളതല്ല. ബീനയെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക