Image

സിറിയയിലെ യുഎസ് താവളങ്ങൾക്കു നേരെ മൂന്നു മാസത്തിനു ശേഷം വീണ്ടും ആക്രമണം

Published on 22 April, 2024
സിറിയയിലെ യുഎസ് താവളങ്ങൾക്കു നേരെ മൂന്നു മാസത്തിനു ശേഷം വീണ്ടും ആക്രമണം

ഇറാഖിൽ നിന്നു വടക്കു കിഴക്കൻ സിറിയയിലെ യുഎസ് സൈനിക താവളത്തിലേക്കു ഞായറാഴ്ച നിരവധി റോക്കറ്റുകൾ കൊണ്ടു ആക്രമണം നടന്നുവെന്നും സിറിയൻ അധികൃതർ അറിയിച്ചു. 

ഫെബ്രുവരിക്കു ശേഷം ആദ്യമായാണ് ഇറാഖിൽ നിന്ന് യുഎസ് താവളത്തിനു നേരെ ആക്രമണം ഉണ്ടാവുന്നത്. ഫെബ്രുവരിയിലെ ആക്രമണത്തിൽ മൂന്നു യുഎസ് സൈനികർ കൊല്ലപ്പെട്ടിരുന്നു.

ആക്രമണങ്ങൾ പുനരാരംഭിക്കാൻ തീരുമാനിച്ചെന്നു ഖട്ടയ്ബ് ഹിസ്‌ബൊള്ള എന്ന ഇറാൻ അനുകൂല പോരാളി സംഘം പ്രസ്താവനയിൽ പറഞ്ഞു. ഇറാഖിലെ യുഎസ് സൈനിക സാന്നിധ്യം അവസാനിപ്പിക്കാനുള്ള ചർച്ചകളിൽ പുരോഗതി കാണുന്നില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. 

ഇറാഖി പ്രധാനമന്ത്രി മുഹമ്മദ് ഷിയാ അൽ-സുഡാനി യുഎസ് സന്ദർശിച്ചു പ്രസിഡന്റ് ബൈഡൻ ഉൾപ്പെടെയുള്ള നേതാക്കളെ കണ്ടു മടങ്ങിയത് ശനിയാഴ്ചയാണ്. അദ്ദേഹത്തിനു നൽകിയിരുന്ന മൂന്നു മാസത്തെ കാലാവധി കഴിഞ്ഞെന്നു ഖട്ടയ്ബ് ഹിസ്‌ബൊള്ള പറഞ്ഞു. 

ഇസ്രയേലി ഇന്റൽ ചീഫ് രാജി വച്ചു 

കഴിഞ്ഞ ഒക്ടോബർ 7നു ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണം തടയാൻ കഴിയാത്തതിന്റെ പേരിൽ ഇസ്രയേലി മിലിറ്ററി ഇന്റലിജൻസ് ചീഫ് മേജർ ജനറൽ അഹറോൻ ഹാലിവ രാജി വച്ചതായി ഇസ്രയേലി സേന ഐ ഡി എഫ് അറിയിച്ചു. 1,200 പേരാണ് അന്ന് ഇസ്രയേലിൽ കൊല്ലപ്പെട്ടത്.  

ആക്രമണത്തെ കുറിച്ച് സമ്പൂർണ അന്വേഷണം നടത്തണമെന്നു ഹാലിവ രാജിക്കത്തിൽ ആവശ്യപ്പെട്ടു. 

US base attacked in Syria 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക