Image

ബിറ്റ്‌കോയിൻ എ ടി എം കേന്ദ്രങ്ങൾ ഇരകളെ വേട്ടയാടുകയാണോ? (ഏബ്രഹാം തോമസ്)

Published on 22 April, 2024
ബിറ്റ്‌കോയിൻ എ ടി എം കേന്ദ്രങ്ങൾ ഇരകളെ വേട്ടയാടുകയാണോ? (ഏബ്രഹാം തോമസ്)

ഡാലസ്: സാമ്പത്തിക വേട്ടയാടൽ സർവസാധാരണമായി മാറിയിരിക്കുകയാണ്. ഡിജിറ്റൽ അസ്സറ്റുകളിലേക്കു നിക്ഷേപകർ കൂടുതൽ ആകര്ഷിക്കപെടുമ്പോൾ ഈ മേഖലയിൽ തട്ടിപ്പിന്റെ കഥകൾ കൂടുതലായി പുറത്തു വരുന്നു. ഇപ്പോൾ സാമ്പത്തിക വേട്ടയാടൽ കൂടുതലായി നടക്കുന്നത് ബിറ്റ് കോയിൻ എ ടി എം കേന്ദ്രങ്ങളിൽ ആണെന്ന്  റിപ്പോർട്ടുകൾ പറയുന്നു.

ബിറ്റികോയ്‌നുകളുടെ ടെല്ലർ മെഷീനുകൾ അല്ലെങ്കിൽ ബി ടി എമ്മുകൾ ഉപഭോക്‌താക്കൾക്കു ബിറ്റ് കോയിൻ കോൺവെർഷനുകൾ നടത്താനുള്ള കേന്ദ്രങ്ങളാണ്. ഇവ ടെല്ലർ മെഷീനുകൾ പോലെയാണ്. ഗ്യാസ് സ്റ്റേഷനുകളിലും, മദ്യ, കൺവീനിയന്സ് സ്റ്റോറുകളിലും സാധാരണ ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ കേന്ദ്രങ്ങളിലും ഇവ കണ്ടു വരുന്നു.

ബി ടി എം വ്യവസായം വല്ലാതെ വളർന്നത് കോവിഡ്-19 കാലത്താണ്. ആ നാല് വർഷങ്ങളിൽ എ ടി എം യൂണിറ്റുകൾ അഞ്ചിരട്ടി കൂടുതൽ സ്ഥാപിക്കപ്പെട്ടു. ഇപ്പോൾ കോയിൻ എ ടി എം റഡാർ കണക്കു പ്രകാരം യു എസിൽ 31100 ബി ടി എം യൂണിറ്റുകൾ ഉണ്ട്. ഒരു സൂക്ഷ്മ നിരീക്ഷണത്തിൽ ഇവ കൂടുതലും കേന്ദ്രീകരിച്ചിരിക്കുന്നത് കറുത്ത വർഗ്ഗക്കാരുടെയും ലാറ്റിനോ വിഭങ്ങളുടെയും നിവാസ പരിസരത്താണെന്നു കാണാം. ഈ ബിറ്റ്‌കോയിൻ എ ടി എം ലൊക്കേഷനുകൾ ഓരോ ഇടപാടിനും 22 % ഫീസ് ചാർജ് ചെയ്യുന്നു.
  യു എസിലെ ഏറ്റവും വലിയ ബിറ്റ് കോയിൻ ഓപ്പറേറ്റർ ആയ ബിറ്റ്‌കോയിൻ ഡിപ്പോ 7300 ബി ടി എമ്മിലൂടെ ഏപ്രിൽ 8 ലെ കണക്കനുസരിച്ചു ഏറ്റവും കൂടുതൽ ഫീസ് ചാർജ് ചെയ്തതായിട്ടാണ് കരുതുന്നത്. എല്ലാ സാമ്പത്തിക സേവനങ്ങളും-സേവിങ്സ്, ക്രെഡിറ്റ്, ഇൻഷുറൻസ് തുടങ്ങിയവയും ഡിപ്പോ വാഗ്ദാനം ചെയ്യുന്നു. ഡിപ്പോയുടെ 80 % ൽ അധികം ഉപഭോക്‌താക്കളും വാർഷിക വരുമാനം 80000 ഡോളറിൽ അധികം നേടുന്നില്ല. ഇതാണ് 2023  നവംബറിൽ ഡിപ്പോ നൽകിയ വിവരം.

'ഒരു പേ ഡേ ലെൻഡർ നിങ്ങളുടെ ചെക്കിന് ഞാൻ ഇന്ന് ക്യാഷ് നൽകാം. ഞാൻ 25 % മോ 30 % മോ  ചാർജ് ചെയ്യും. പക്ഷെ നിങ്ങൾക്ക് ഇന്ന് തന്നെ ശേഷിച്ച ക്യാഷ് കൊണ്ട് പോകാം' എന്ന് പറയുന്നത് പോലെയാണിത്, കൻസാസ് സിറ്റിയുടെ ഫെഡറൽ റിസേർവ് ബാങ്കിന്റെ ഫ്രാങ്ക്‌ളിൻ നോൾ പറഞ്ഞു.

ബിറ്റ്‌കോയിൻ ഡിപ്പോ പ്രസിഡന്റും സി ഇ ഒയും ആയ ബ്രാൻഡോൺ മെൻറ്സ് കറുത്ത വർഗ്ഗക്കാരുടയും ലാറ്റിനോകളുടെയും പ്രദേശങ്ങളിലാണ് തങ്ങളുടെ കൂടുതൽ എ ടി എമ്മുകൾ എന്ന വാദം നിഷേധിച്ചു.

Join WhatsApp News
കുറുപ്പിന്റെ ഉറപ്പും, ക്രിപ്റ്റോയും 2024-04-22 14:51:01
ഇപ്പോൾ ലോക സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനം, അമേരിക്ക എന്ന കുറുപ്പിന്റെ ഉറപ്പും എട്ട് വീട്ടിൽ പിള്ളമാർ എന്ന് പറയുന്ന G -8 രാഷ്ട്രങ്ങളുടെ വിശ്വാസ ഉറപ്പിലുമാണ് നില നിൽക്കുന്നത്. എന്ന് ഈ വിശ്വാസം തീരുന്നോ അന്ന് ക്രിപ്റ്റോയും എല്ലാം പൂക്കുറ്റി പോലെ പൊട്ടി നക്ഷത്രം എണ്ണും . ഇതൊന്നും ഒറ്റ രാത്രി കൊണ്ട് ചുട്ടുണ്ടാക്കിയ അപ്പം പോലെ അല്ല . റഷ്യ, ചൈന രാജ്യങ്ങൾ തങ്ങളുടെ നോട്ടുകൾക്കു ഇഷ്ടം പോലെ മൂല്യം നിശ്ചയിക്കുന്ന ഇവരെയും, സേച്ഛാപതിപത്യ രാജ്യങ്ങൾ , മലരു പോലെ നോട്ടടിക്കുന്ന അഴിമതിയിൽ പൂണ്ടു കിടക്കുന്ന നൽകുന്ന ഉറപ്പിൽ ആരെങ്കിലും എന്തെങ്കിലും വിശ്വസിച്ചു ദീര്ഘകാല ഉടമ്പടി നടത്തുമോ. പണ്ടൊക്കെ ചിട്ടി നടത്തുന്നവർക്ക് ആസ്തി ഉണ്ടെന്ന കണ്ടു ഉറപ്പിച്ചാണ് ചിട്ടിയിൽ ചേർന്നിരുന്നിരുന്നത് . പിന്നീട് മുകളിൽ ആകാശം താഴെ ഭൂമി എന്ന് പറഞ്ഞു നടന്നവർ ആരംഭിച്ച ബ്ലേഡുകമ്പനികൾ , രംഭ , തിലോത്തമ എന്ന നിരക്കിൽ പലിശ തരാം എന്ന് കേട്ട് നിക്ഷേപം നടത്തിയവരുടെ പണം വാങ്ങി പുട്ടടിച്ചു എട്ടു നിലയിൽ പൊട്ടിപ്പോയി .വിശ്വാസം അതൊരു ഒരു കിട്ടാക്കനിയാണ് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക