Image

സുകുമാർ അഴീക്കോട്‌ - തത്ത്വമസി പുരസ്കാരം പാണക്കാട് തറവാടിന്

Published on 22 April, 2024
സുകുമാർ അഴീക്കോട്‌ - തത്ത്വമസി പുരസ്കാരം പാണക്കാട് തറവാടിന്
 
ക്ഷിരാഷ്ട്രീയവും മതവും സാമൂഹ്യസേവനവും സമന്വയിപ്പിച്ചുവന്ന പാണക്കാട് തറവാടിന്റെ പാരമ്പര്യം, ഒപ്പം കേരള രാഷ്ട്രീയത്തിൽ മതസൗഹാർദ്ദത്തിനു നൽകിയ നിസ്തുലമായ സംഭാവനകളും പരിഗണിച്ച് ഈ വർഷത്തെ ഡോ. സുകുമാർ അഴീക്കോട്‌ - തത്ത്വമസി പുരസ്കാരം പാണക്കാട് തറവാടിന് നൽകും.
 
മെയ് 12-ന് മലപ്പുറത്ത് വെച്ചു നടക്കുന്ന 'തത്ത്വമസി' സാഹിത്യോത്സവത്തിൽ വെച്ച് പാണക്കാട് തറവാട്ടിലെ മുതിർന്ന അംഗവും മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷനുമായ സെയ്യദ് സാദിഖലി ശിഹാബ് തങ്ങൾ പുരസ്കാരം ഏറ്റുവാങ്ങും.
 
ഡോ. സുകുമാർ അഴീക്കോട്‌ - തത്ത്വമസി പുരസ്കാരം
പാണക്കാട് തറവാടിന്
തത്ത്വമസി - ജ്യോതിർഗമായ പുരസ്കാരം
കാർത്തിക ചന്ദ്രൻ (ചിത്രകാരി, എഴുത്തുകാരി, സാംസ്കാരിക പ്രവർത്തക )
തത്ത്വമസി - സാഹിത്യശ്രേഷ്ഠ പുരസ്കാരം
സിജിത അനിൽ (കവി, കഥാകാരി, ഹൊറർ നോവലിസ്റ്റ്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അംഗം)
ഡോ. സുകുമാർ അഴീക്കോട്‌ - തത്ത്വമസി സാഹിത്യ പുരസ്കാരം
നോവൽ : വി.ജി തമ്പി ('ഇദം പാരമിതം')
കഥ : സജിനി എസ് (ജ്ഞാനസ്നാനം)
ആത്മകഥ : മനോ ജേക്കബ് (പിരിയൻ ഗോവണി)
പ്രവാസസാഹിത്യം : സുരേഷ് വർമ്മ (കഥ - ലാൽ താംബേ)
കവിത : രമാ പിഷാരടി (ഗൂഡം, വാക്കിലൊതുങ്ങാത്ത മൗനം)
ഗദ്യ കവിത : ശ്രീജിത്ത്‌ അരിയല്ലൂർ (ഒരു സുഗന്ധം വാലാട്ടുന്നു)
പഠനം : ഡോ. റോസ് മേരി ജോർജ്. പി  (നാടകം രാഷ്ട്രീയം, കെ രാമകൃഷ്ണപിള്ള)
 
യാത്രാ വിവരണം : നന്ദിനി മേനോൻ  (ആംചൊ ബസ്തർ)
ബാലസാഹിത്യം : ശിവരാജൻ കോവിലഴികം (മിന്നാമിന്നികൾ)
സദാനന്ദൻ പാണാവള്ളി (കൊമ്പനാനയും കുറുമ്പനുറുമ്പും)
ജൂറി സ്പെഷ്യൽ പുരസ്കാരം
1. ഷമിന ഹിഷാം : നോവൽ (ഊദ്)
2. ബിന്ദു മരങ്ങാട് : കഥ (കൂട് സ്വപനം കാണുന്ന കിളികൾ )
3. ഗിരീഷ് വർമ്മ ബാലുശ്ശേരി : സിനിമ സാഹിത്യം (ഈറൻ കാറ്റിൻ ഈണം പോലെ )
4. അഭിരാമി എ.എസ്. : ഇഗ്ലീഷ് കവിത (Life Sometimes)
റിട്ടയർഡ് ജസ്റ്റീസ് കെമാൽ പാഷ (രക്ഷാധികാരി), ടി.ജി. വിജയകുമാർ (ചെയർമാൻ), അയ്മനം ജോൺ, കുരീപ്പുഴ ശ്രീകുമാർ, പ്രൊഫ. ബി. ജയലക്ഷ്മി, ബി. രാമചന്ദ്രൻ നായർ, പ്രസന്നൻ ആനിക്കാട്, ജി. പ്രകാശ്, അനിത കെ.ആർ., ബിജു കുഴിമുള്ളിൽ തത്ത്വമസി സാംസ്‌കാരിക അക്കാദമിയുടെ 12 പേരടങ്ങുന്ന അഡ്മിൻ പാനൽ എന്നിവർ ചേർന്നാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. 11,111 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഡോ. സുകുമാർ അഴീക്കോട്‌ - തത്ത്വമസി പുരസ്കാരം.
 
 App: ടി.ജി. വിജയകുമാർ
ചെയർമാൻ, തത്ത്വമസി 
സാംസ്‌കാരിക അക്കാദമി 
9562897991
 
കളവൂർ ചെമ്പാഴി രാമചന്ദ്രൻ
ജനറൽ കൺവീനർ,
തത്ത്വമസി സാഹിത്യോത്സവം
 
ഉമാദേവി തുരുത്തേരി
കൺവീനർ,
തത്ത്വമസി സാഹിത്യോത്സവം
 
സി.എം. അലിയാർ &
മെഹബൂബ് എം.
പി.ആർ.ഒ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക