Image

മാർ ഇവാനിയോസ് കോളേജ് അലുമ്‌നി  (അമിക്കോസ് ഗ്ലോബൽ കൺവെൻഷൻ ഒക്ടോബറിൽ ഡാളസില്‍

Published on 22 April, 2024
മാർ ഇവാനിയോസ് കോളേജ് അലുമ്‌നി  (അമിക്കോസ് ഗ്ലോബൽ കൺവെൻഷൻ ഒക്ടോബറിൽ ഡാളസില്‍
ഡാലസ് : ഈ ഒക്ടോബറിൽ നടക്കുന്ന മാർ ഇവാനിയോസ് കോളജിലെ പൂർവ്വ വിദ്യാർത്ഥികളുടെ ആഗോള ഒത്തുചേരൽ വ്യത്യസ്തതകൊണ്ട് ശ്രദ്ധയാർഷിക്കുന്നു.2008-ൽ ആരംഭിച്ചത് മുതൽ, മാർ ഇവാനിയോസ് കോളജിൻ്റെ യശസ്സുയർത്തുന്ന ശ്രമങ്ങളാണ്  AMICOS നോർത്ത് അമേരിക്ക നടത്തിവരുന്നത്. ജീവിതത്തിൽ വഴിവിളക്കായി തീർന്ന കോളജിനോടുള്ള ആദരം കൂടിയാണ് ഇതിലൂടെ പ്രകടിപ്പിക്കുന്നത്. 
 
അമികോസ്(AMICOS) ഗ്ലോബൽ കൺവെൻഷന് 2024 ഒക്‌ടോബർ 11 മുതൽ 13 വരെ ടെക്‌സാസിലെ ഡാളസ് വേദിയാകും.
 ഐക്യത്തിൻ്റെയും സഹവർത്തിത്വത്തിൻ്റെയും മഹത്തായ നാളുകൾ ആർത്തുല്ലസിക്കാൻ ഹിൽട്ടൺ ഗാർഡനിലെ പ്രകൃതിരമണീയമായ മാർ ഇവാനിയോസ് നഗറിൽ നിന്ന് 15 ദിവസത്തെ അമേരിക്കൻ അഡ്വെഞ്ചർ ട്രിപ്പും ഉണ്ടായിരിക്കും.  
 
കേരളത്തിലെ എറണാകുളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒമാനിയ ടൂർസ് https://omaniatours.com/ എന്ന പ്രീമിയർ ട്രാവൽ കമ്പനിയാണ്  ഈ സാഹസിക യാത്ര സംഘടിപ്പിക്കുന്നത്. സമഗ്രമായ പാക്കേജിൽ വിസ, ഫ്ലൈറ്റ് ടിക്കറ്റുകൾ എന്നിവ ഉൾപ്പെടുന്നു.
മുഴുവൻ വിശദാംശങ്ങളും ഒമാനിയ ടൂർസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.
കോളജിന്റെ  75-ാം വാർഷികം ആഘോഷിക്കുന്നതിനായി എല്ലാ കോണുകളിൽ നിന്നുമുള്ള പൂർവ്വ വിദ്യാർത്ഥികളെ വീണ്ടും ഒന്നിപ്പിക്കുകയാണ് ഗ്ലോബൽ കൺവൻഷൻ ലക്ഷ്യമിടുന്നത്.
ഗൃഹാതുരതയുടെയും കൂട്ടായ്മയുടെയും ബൗദ്ധിക വിനിമയത്തിൻ്റെയും നാളുകളാണ് ഏവരെയും കാത്തിരിക്കുന്നത്. ഓർമ്മകൾ പുനരുജ്ജീവിപ്പിക്കുകയും പുതിയവ സൃഷ്ടിക്കുകയും ചെയ്യുന്ന ഈ സമാഗമത്തിൽ ഭാഗമാകാൻ എല്ലാ പൂർവ വിദ്യാർത്ഥികൾക്കും ക്ഷണമുണ്ട്.
 
വിവിധ മേഖലകളിൽ നിന്നുള്ള വിശിഷ്ട പൂർവവിദ്യാർഥികളും പരിപാടിയിൽ പങ്കെടുക്കും.
ഓരോരുത്തരും അവരുടെ മാർ ഇവാനിയോസ് അനുഭവങ്ങളും കഥകളും പങ്കുവയ്ക്കും. പങ്കുവയ്ക്കുന്ന ഓരോ കഥയും ചിരിയും ഏവരെയും കൂട്ടിയിണക്കുന്നതിനും ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനും കാരണമാകും.
 
www.amicosna.org/convention എന്ന വെബ്സൈറ്റ് സന്ദർശിച്ചാൽ കൺവൻഷനിൽ പങ്കെടുക്കുന്നതെങ്ങനെയെന്ന് അറിയാം.
see below details of tour as PDF
 
വിശദമായി അറിയാൻ :
സാബു തോമസ്, പ്രസിഡൻ്റ്: (630) 890-504. 
ജിമ്മി കുളങ്ങര, കൺവൻഷൻ ചെയർ: (469) 371-0638. 
സുജൻ കാക്കനാട്ട്, കൺവൻഷൻ കോ-ചെയർ: (682) 564-4182
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക