Image

മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു തകര്‍ന്ന് 10 മരണം

Published on 23 April, 2024
മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു തകര്‍ന്ന്  10 മരണം

രിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 10 പേര്‍ മരിച്ചു.

പ്രാദേശിക സമയം ഇന്നലെ രാവിലെ ഒമ്ബതരയോടെയാണ് നാവിക സേനാ ആസ്ഥാനമായ ലുമുത്തിലാണ് ഞെട്ടിക്കുന്ന അപകടം നടന്നത്. 90-ാമത് നാവിക ദിനാഘോഷ പരേഡിനായി പരിശീലനം നടത്തുകയായിരുന്ന നാവികസേനയുടെ യൂറോകോപ്റ്റര്‍ AS555SN ഫെനാക്, അഗസ്റ്റ-വെസ്റ്റ്‌ലാന്‍ഡ് എ.ഡബ്ല്യു-139 എന്നീ ഹെലികോപ്റ്ററുകളാണ് അപകടത്തില്‍ പെട്ടത്.

രണ്ട് ഹെലികോപ്റ്ററുകളിലുമുണ്ടായിരുന്ന മുഴുവന്‍ സേനാംഗങ്ങളും മരിച്ചതായി നേവി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. മൃതദേഹങ്ങള്‍ ലുമുത് നാവിക ആസ്ഥാനത്തെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടത്തെക്കുറിച്ച്‌ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ ഉടൻ നിയോഗിക്കും.


കൂട്ടിയിടിക്ക് ശേഷം അഗസ്റ്റ-വെസ്റ്റ്‌ലാന്‍ഡ് എ.ഡബ്ല്യു-139 ഹെലികോപ്റ്റര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയത്തിന്റെ ഇരിപ്പിടത്തിലേക്കും യൂറോകോപ്റ്റര്‍ AS555SN ഫെനാക് സമീപത്തെ നീന്തല്‍ക്കുളത്തിലേക്കുമാണ് തകര്‍ന്നുവീണത്. യൂറോകോപ്റ്ററില്‍ മൂന്നുപേരും അഗസ്റ്റയില്‍ ഏഴുപേരുമാണ് ഉണ്ടായിരുന്നതെന്നും മലേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക