Image

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പിഎ ബിജെപിയില്‍ ചേര്‍ന്നു

Published on 23 April, 2024
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പിഎ ബിജെപിയില്‍ ചേര്‍ന്നു

കണ്ണൂര്‍: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പിഎ ബിജെപിയില്‍ ചേര്‍ന്നു. വി കെ മനോജ് ആണ് കോണ്‍ഗ്രസ് വിട്ട് ബിജെപിക്കൊപ്പം പോയത്. കണ്ണൂരിലെ എന്‍ ഡി എ സ്ഥാനാര്‍ഥി രഘുനാഥില്‍ നിന്ന് അംഗത്വം സ്വീകരിച്ചു.

തിരഞ്ഞെടുപ്പിന് തൊട്ടടുത്ത ദിവസം കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ സുധാകരന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് കാലുമാറിയത് പാര്‍ട്ടിക്ക് ക്ഷീണമായി. വേണ്ടി വന്നാല്‍ താന്‍ ബിജെപിയില്‍ പോകുമെന്നും ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍ നിന്നിട്ടുണ്ടെന്നുമൊക്കെയുള്ള സുധാകരന്റെ പ്രസ്താവനകള്‍ നേരത്തേ വിവാദം സൃഷ്ടിച്ചിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക