Image

എട്ടുപേര്‍ കൊല്ലപ്പെട്ട കളമശേരി സ്‌ഫോടന കേസ് : ഡൊമിനിക് മാര്‍ട്ടിനെ ഏക പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു

Published on 23 April, 2024
എട്ടുപേര്‍ കൊല്ലപ്പെട്ട കളമശേരി സ്‌ഫോടന കേസ് : ഡൊമിനിക് മാര്‍ട്ടിനെ ഏക പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: എട്ടുപേര്‍ കൊല്ലപ്പെട്ട കളമശ്ശേരി സ്‌ഫോടനത്തില്‍ തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിനെ ഏക പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. ഡൊമിനിക് മാര്‍ട്ടിന് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നും യഹോവ സാക്ഷി പ്രസ്ഥാനത്തോടുള്ള എതിര്‍പ്പാണ് സ്‌ഫോടനം നടത്തുന്നതിലേക്ക് പ്രതിയെ നയിച്ചത് കുറ്റപത്രത്തില്‍ പറയുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ഒക്ടോബര്‍ 29ന് രാവിലെ ഒന്‍പതരയോടെയാണ് യഹോവ സാക്ഷികളുടെ കണ്‍വന്‍ഷന്‍ നടന്ന സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററിലെ ഹാളില്‍ സ്ഫോടന പരമ്പരയുണ്ടായത്. രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്ത കണ്‍വന്‍ഷനിലായിരുന്നു പ്രതി നിരവധി ബോംബുകള്‍ സ്ഥാപിച്ചത്. സ്‌ഫോടനത്തിന്റെ വീര്യം കൂട്ടാന്‍ പെട്രോള്‍ കുപ്പികളും പ്രതി വിവിധ സീറ്റുകള്‍ക്കടിയിലായി ഒളിപ്പിച്ചിരുന്നു. റിമോട്ട് ഉപയോഗിച്ച് സ്‌ഫോടനം നടത്തിയ ശേഷം ഇവിടെ നിന്നു രക്ഷപ്പെട്ട ഡൊമിനിക് മാര്‍ട്ടിന്‍   സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വമേറ്റ് സാമൂഹിക മാധ്യമത്തില്‍ വീഡിയോ ഇടുകയും കൊരട്ടി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയുമായിരുന്നു.

വീട്ടില്‍ വച്ചാണ് സ്വയം സ്‌ഫോടക വസ്തു തയ്യാറാക്കിയതെന്നും രണ്ട് മാസം മുമ്പേ സ്‌ഫോടനത്തിനായി തയ്യാറെടുപ്പ് നടത്തിയിരുന്നുവെന്നും മാര്‍ട്ടിന്‍ പോലീസിനോടു വെളിപ്പെടുത്തിയിരുന്നു. ബോംബ് നിര്‍മാണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ യൂട്യൂബ് നോക്കിയാണ് പഠിച്ചത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക