Image

കിര്‍ഗിസ്താനിലെ തണുത്തുറഞ്ഞ വെള്ളച്ചാട്ടത്തില്‍ വീണ് ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

Published on 23 April, 2024
കിര്‍ഗിസ്താനിലെ തണുത്തുറഞ്ഞ വെള്ളച്ചാട്ടത്തില്‍ വീണ്   ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കിര്‍ഗിസ്താനിലെ തണുത്തുറഞ്ഞ വെള്ളച്ചാട്ടത്തില്‍ കുടുങ്ങി ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു. ആന്ധ്രാപ്രദേശിലെ അനാകപള്ളി സ്വദേശി ദസരി ചന്ദു(21)ആണ് മരിച്ചത്. കിര്‍ഗിസ്താനില്‍ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയായിരുന്നു ദസരി.

ആന്ധ്രയില്‍ നിന്നുള്ള നാലു കൂട്ടുകാര്‍ക്കൊപ്പം ഞായറാഴ്ചയാണ് ദസരി വെള്ളച്ചാട്ടത്തിലെത്തിയത്. സന്ദര്‍ശനത്തിനിടെ ദസരി അബദ്ധത്തില്‍ ഐസിനുള്ളില്‍ അകപ്പെടുകയും മരിക്കുകയുമായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക