Image

കൊവിഡ് ബൂസ്റ്റര്‍ ഡോസെന്ന് പറഞ്ഞ് വയോധികയ്ക്ക് വീട്ടിലെത്തി ഇൻജക്‌ഷൻ ; സിറിഞ്ച് നല്‍കി അജ്ഞാതൻ മടങ്ങി: അന്വേഷണം

Published on 23 April, 2024
കൊവിഡ് ബൂസ്റ്റര്‍ ഡോസെന്ന് പറഞ്ഞ് വയോധികയ്ക്ക്  വീട്ടിലെത്തി ഇൻജക്‌ഷൻ ; സിറിഞ്ച് നല്‍കി അജ്ഞാതൻ മടങ്ങി: അന്വേഷണം

ത്തനംതിട്ട: റാന്നി വലിയകലുങ്കില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ക്കയറി അജ്ഞാതന്‍ കുത്തിവയ്പ്പ് നല്‍കി.

ഇന്ന് രാവിലെ റാന്നി വലിയകലുങ്ക് സ്വദേശി ചിന്നമ്മയുടെ വീട്ടിലെത്തിയ യുവാവാണ് ഇവർക്ക് കുത്തിവെപ്പെടുത്തത്. കൊവിഡ് ബൂസ്റ്റര്‍ ഡോസെന്ന് തെറ്റിദ്ധരിപ്പിച്ചാണ് അജ്ഞാതന്‍ വയോധികയ്ക്ക് കുത്തിവയ്പ്പ് നല്‍കി മടങ്ങിയത്. സംഭവത്തില്‍ റാന്നി പൊലീസ് അന്വേഷണം ആരംഭിച്ചു.

മക്കളെ വിവരം അറിയിക്കാമെന്നും അവര്‍ ഉള്ളപ്പോള്‍ കുത്തിവയ്പ്പ് നടത്തിയാല്‍ മതിയെന്നും വയോധിക യുവാവിനോട് പറഞ്ഞു. എന്നാല്‍ പിന്നീട് യുവാവ് നിര്‍ബന്ധിച്ചപ്പോള്‍ വയോധിക കുത്തിവയ്പ്പ് എടുക്കാമെന്ന് സമ്മതിക്കുകയായിരുന്നു. രണ്ട് പ്രാവശ്യം നടുവിന് കുത്തിവയ്പ്പ് എടുത്തെന്നാണ് ചിന്നമ്മ പറയുന്നത്. കുത്തിവെയ്ക്കാൻ ഉപയോഗിച്ച സിറിഞ്ച് ചിന്നമ്മയ്ക്ക് നല്‍കിയാണ് യുവാവ് മടങ്ങി പോയത്. ഇതിനുമുന്‍പ് ഈ യുവാവിനെ കണ്ടിട്ടില്ലെന്നാണ് വയോധിക പറയുന്നത്. കുത്തിവയ്‌പ്പെടുത്ത അജ്ഞാതനുവേണ്ടി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക