ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ലോറിഡ (KCASF) യുടെ പതിനഞ്ചാമത് കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്റെ കിക്കോഫ് ഏപ്രില്‍ 20 ശനിയാഴ്ച കെ.സി.എ.എസ്.എഫ്. പ്രസിഡന്റ് ശ്രീ. ജോണി ചക്കാലക്കല്‍, വൈസ് പ്രസിഡന്റ് ശ്രീ മനോജ് താനത്ത്, സെക്രട്ടറി ശ്രിമതി സിംല കൂവപ്ലാക്കല്‍, ജോയിന്റ് സെക്രട്ടറി ശ്രീ ജിമ്മി തേക്കുംകാട്ടില്‍, ട്രഷറര്‍ ശ്രീമതി സിന്ധു വണ്ടന്നൂര്‍, നാഷണല്‍ കൗണ്‍സില്‍ അംഗം അശോക് വട്ടപ്പറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നു. കെസിഎഎസ്.എഫ് വാര്‍ഷിക പിക്നിക്കിനോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ കെ.സി.സി.എന്‍.എ. പ്രസിഡന്റ് ശ്രീ ഷാജി എടാട്ട് മുഖ്യ അഥിതിയായിരുന്നു. മയാമി ക്‌നാനായ സമുദായം, കിക്കോഫിന് ആവേശകരമായ പിന്തുണയാണ് നല്‍കിയത് ഈ ജൂലൈ 4 മുതല്‍ 7 വരെ ടെക്സാസിലെ സാന്‍ അന്റോണിയോയിലുള്ള ഹെന്റി ബി. ഗോണ്‍സാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന കണ്‍വെന്‍ഷന്റെ സ്പോണ്‍സര്‍മാരായി ഒട്ടേറെ കുടുംബങ്ങള്‍ മുന്നോട്ടുവന്നു.
ശ്രീ ജോണി & മേഴ്സി ചക്കാലക്കല്‍, ശ്രീ കുഞ്ഞുമോന്‍ & സിംല കൂവപ്ലാക്കല്‍, ശ്രീ മനോജ് & സിമി താനത്ത്, ശ്രീ ബൈജു & സിന്ധു വണ്ടന്നൂര്‍, ശ്രീ ജിമ്മി & ഡയാന തേക്കുംകാട്ടില്‍, ശ്രീ സിബി & ഷീന ചാണശ്ശേരില്‍, ശ്രീ റോജി & റോഷ്നി കണിയാംപറമ്പില്‍, ശ്രീ ബെന്നി & ഷിനു പള്ളിപറമ്പില്‍, ശ്രീ സഞ്ജയ് & ജെസ്സി നടുപറമ്പില്‍, ശ്രീ സന്തോഷ് ആന്‍ഡ് ഷീബ പുതിയറ, ശ്രീ ജെയ്മോന്‍ & മഞ്ജു വെളിയന്തറയില്‍, ശ്രീ ജെയ്സണ്‍ & സംഗീത തേക്കുംകാട്ടില്‍, ശ്രീ മൈക്കള്‍ & ഷീല കുറികാലായില്‍ ,ശ്രീ ജെയിംസ് & ബിബി പച്ചിക്കര, ശ്രീ രാജന്‍ & ലിസി പടവത്തില്‍, ശ്രീ അശോക് & ജോമോള്‍ വട്ടപ്പറമ്പില്‍, ശ്രീ അബ്രഹാം പുതിയിടത്തുശ്ശേരില്‍ എന്നിവരില്‍ നിന്ന് കെ.സി.സി.എന്‍.എ. പ്രസിഡന്റ് ശ്രീ ഷാജി എടാട്ട് രജിസ്‌ട്രേഷന്‍ സ്വീകരിച്ചു.
കണ്‍വന്‍ഷെന്റെ പിന്തുണയുമായി മുന്നോട്ട് വന്ന എല്ലാ കുടുംബങ്ങള്‍ക്കും യുവജനങ്ങള്‍ക്കും കെസിസിഎന്‍എ പ്രസിഡന്റ് നന്ദി അറിയിക്കുകയും കൂടുതല്‍ കൂടുതല്‍ കുടുംബങ്ങള്‍ പ്രത്യേകിച്ച് യുവജനങ്ങളും മുന്നോട്ട് വരികയും 15-ാമത് കെ.സി.സി.എന്‍.എ. കണ്‍വെന്‍ഷന്റെ ഭാഗമാവുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചു. ഇത്തവണത്തെ കണ്‍വന്‍ഷനില്‍ യുവജനങ്ങള്‍ക്കായി ഒട്ടേറെ പരിപാടികളും ആസൂത്രണം ചെയ്യുവരുന്നതായി പ്രസിഡന്റ് ശ്രീ ഷാജി എടാട്ട് അറിയിച്ചു.