Image

പാലക്കാട് സൂര്യതാപമേറ്റ് അറുപത്തഞ്ചുകാരൻ മരിച്ചു

Published on 23 April, 2024
പാലക്കാട്  സൂര്യതാപമേറ്റ് അറുപത്തഞ്ചുകാരൻ  മരിച്ചു
പാലക്കാട്: സൂര്യതാപമേറ്റ് അറുപത്തഞ്ചുകാരൻ മരിച്ചു. പാലക്കാട് കുത്തനൂരില്‍ പനയങ്കടം വീട്ടില്‍ ഹരിദാസൻ (65) ആണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം അഞ്ചിനാണ് വീടിന് സമീപത്ത് പൊള്ളലേറ്റ് മരിച്ച നിലയില്‍ ഹരിദാസനെ കണ്ടെത്തി‌യത്. സൂര്യതാപമേറ്റാണ് മരണം എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

അമിതമായി മദ്യപിച്ച ശേഷം വീടിന് സമീപത്ത് വെയിലത്ത് കിടന്നപ്പോഴാണ് ഹരിദാസിന് സൂര്യതാപമേറ്റതെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്മോർ‌ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക