Image

'സിന്ദാ ബന്ദാ'യ്‌ക്ക് ഡാൻസ് ചെയ്ത് മോഹൻലാല്‍; 'ഇതിന്റെ പകുതിയെങ്കിലും ചെയ്യാൻ കഴിഞ്ഞിരുന്നെങ്കില്‍' എന്ന് ഷാറുഖ്

Published on 23 April, 2024
'സിന്ദാ ബന്ദാ'യ്‌ക്ക് ഡാൻസ് ചെയ്ത് മോഹൻലാല്‍; 'ഇതിന്റെ പകുതിയെങ്കിലും ചെയ്യാൻ കഴിഞ്ഞിരുന്നെങ്കില്‍' എന്ന് ഷാറുഖ്

ലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ നൃത്തത്തെ പ്രശംസിച്ച്‌ ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ. വനിത ഫിലിം അവാർഡ്സ് വേദിയില്‍ മോഹൻലാല്‍ അവതരിപ്പിച്ച നൃത്തത്തിന്റെ ദൃശ്യങ്ങള്‍ എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവച്ചുകൊണ്ടാണ് ഷാറുഖിന്റെ അഭിനന്ദനക്കുറിപ്പ്.

ഷാറുഖ് നായകനായ ജവാൻ എന്ന സിനിമയിലെ 'സിന്ദ ബാന്ദ'പാട്ടിനൊപ്പമായിരുന്നു മോഹൻലാലിന്റെ തകർപ്പൻ പ്രകടനം.

നന്ദി മോഹൻലാല്‍ സർ, ഈ ഗാനം എനിക്ക് ഏറ്റവും സ്‌പെഷല്‍ ആക്കിത്തന്നതിന്. താങ്കള്‍ ചെയ്തിന്റെ പകുതിയെങ്കിലും നന്നായി എനിക്കു ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ആശിച്ചുപോകുന്നു. ലവ് യു സർ. വീട്ടില്‍ ഒരുമിച്ചുള്ള ഡിന്നറിനായി കാത്തിരിക്കുന്നു' ഷാറുഖ് കുറിച്ചു. ഷാരൂഖാന്റെ ജവാൻ സിനിമയിലെ പാട്ടിന് മോഹൻലാല്‍ ചുവടുവെച്ച വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു.

മണിക്കൂറുകള്‍ക്കുള്ളില്‍ ഷാറുഖ് ഖാന് മറുപടി പോസ്റ്റുമായി മോഹൻലാലുമെത്തി. ഷാറുഖിനെപ്പോലെ ചുവടുവയ്‌ക്കാൻ മറ്റാർക്കും കഴിയില്ലെന്നും നല്ല വാക്കുകള്‍ പറഞ്ഞതിനു നന്ദി അറിയിക്കുകയാണെന്നും മോഹൻലാല്‍ പറഞ്ഞു. വീട്ടിലേക്ക് അത്താഴത്തിനു ക്ഷണിച്ച ഷാറുഖിനോടു രസകരമായാണ് മോഹൻലാല്‍ പ്രതികരിച്ചത്.

'പ്രിയ ഷാറുഖ്, താങ്കളെപ്പോലെ മറ്റാർക്കും ചെയ്യാൻ കഴിയില്ല. അനുകരണം പോലും അസാധ്യമാകു വിധം നിങ്ങളെപ്പോഴും സ്വന്തം ശൈലിയില്‍ ശരിക്കും ജീവിക്കുന്ന വ്യക്തിയാണ്, ഒറിജനല്‍ സിന്ദാ ബന്ദാ! നല്ല വാക്കുകള്‍ക്ക് നന്ദി. പിന്നെ… ഡിന്നർ മാത്രം മതിയോ? പ്രാതലിലും നമുക്കൊരു 'സിന്ദാ ബന്ദാ' പിടിച്ചാലോ?', മോഹൻലാല്‍ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക