Image

ദുബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക്; 1400 സര്‍വീസുകളും പുനരാരംഭിച്ചു

Published on 23 April, 2024
ദുബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക്; 1400 സര്‍വീസുകളും പുനരാരംഭിച്ചു

ദുബൈ : മഴക്കെടുതിക്ക് ശേഷം ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങള്‍ സാധാരണ നിലയിലായി. തിങ്കളാഴ്ച മുതല്‍ ദിനംപ്രതിയുള്ള 1400 വിമാനങ്ങളുടെയും സർവീസ് പുനരാരംഭിച്ചതായി ദുബായ് എയർപോർട്ട് സിഐഒ പോള്‍ ഗ്രിഫിത്ത്സ് പറഞ്ഞു.

നിലവില്‍ സാധാരണ ഫ്ലൈറ്റ് ഷെഡ്യൂളിലാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം. എന്നാല്‍ അനാവശ്യ തിരക്ക് ഒഴിവാക്കാൻ യാത്രക്കാരോട് വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുൻപ് മാത്രം എത്തിയാല്‍ മതിയെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.

75 വർഷത്തിനിടെ ഉണ്ടായ ശക്തമായ പേമാരി വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു. കാലവസ്ഥ മോശമായതിനെ തുടർന്ന് ദുബായ് വിമാനത്താവളത്തില്‍ നിന്നും 2,155 സർവീസുകളാണ് റദ്ദാക്കേണ്ടി വന്നത്. കൂടാതെ 115 എണ്ണം വഴി തിരിച്ച്‌ വിടുകയും ചെയ്തു.

നിലവില്‍ വിമാനത്താവളത്തിലും പരിസരത്തുമുള്ള റോഡുകളില്‍ നിന്നും വെള്ളക്കെട്ട് പൂർണ്ണമായും ഒഴിവായതില്‍ ഗതാഗതം സുഗമമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക