Image

മംഗള്‍സൂത്ര പരാമർശത്തിൽ മോദിക്ക് മാസ് മറുപടിയുമായി പ്രിയങ്കാ ഗാന്ധി: എന്റെ അമ്മ താലിമാല ത്യജിച്ചത് രാജ്യത്തിന് വേണ്ടി

Published on 24 April, 2024
മംഗള്‍സൂത്ര പരാമർശത്തിൽ  മോദിക്ക് മാസ് മറുപടിയുമായി പ്രിയങ്കാ ഗാന്ധി: എന്റെ അമ്മ  താലിമാല ത്യജിച്ചത് രാജ്യത്തിന് വേണ്ടി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധികാരത്തില്‍വന്നാല്‍ നിങ്ങളുടെ അമ്മമാരുടെയും സഹോദരിമാരുടെയും കെട്ടുതാലിവരെ എടുത്ത് കൊടുക്കുമെന്ന് പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാസ് മറുപടിയുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി  പ്രിയങ്കാ ഗാന്ധി.


രാജ്യം സ്വതന്ത്രമായിട്ട് 70 വര്‍ഷം കഴിഞ്ഞു. 55 വര്‍ഷം കോണ്‍ഗ്രസ് ഭരിച്ചു. ആര്‍ക്കെങ്കിലും സ്വത്തുവകകളോ അവരുടെ താലിമാലകളോ നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് പ്രിയങ്കാഗാന്ധി ചോദിച്ചു.

എന്റെ അമ്മ അവരുടെ താലിമാല ഈ രാജ്യത്തിന് വേണ്ടിയാണ് ത്യജിച്ചത്. യുദ്ധകാലത്ത് എന്റെ മുത്തശ്ശി അവരുടെ സ്വര്‍ണാഭരണങ്ങള്‍ രാജ്യത്തിന് വേണ്ടിയാണ് നല്‍കിയതെന്നും പ്രിയങ്ക ബെംഗളൂരുവില്‍ കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കവെ പറഞ്ഞു.

കോണ്‍ഗ്രസ് ഭരണത്തിലെത്തിയാല്‍ അമ്മമാരുടെയും സഹോദരിമാരുടെയും താലിമാല (മംഗള്‍സൂത്ര) വരെ പിടിച്ചുപറിക്കുമെന്നായിരുന്നു മോദിയുടെ പരാമര്‍ശം.

കഴിഞ്ഞ ദിവസങ്ങളില്‍ നമ്മള്‍ മോദിയില്‍നിന്ന് കേട്ടത് വികസനത്തെ കുറിച്ചോ, ജനങ്ങളുടെ പുരോഗതിയെ കുറിച്ചോ ആയിരുന്നില്ല. പകരം വിദ്വേഷ പരാമര്‍ശങ്ങളായിരുന്നു. ഇത്തരക്കാരെയാണോ നമുക്ക് വേണ്ടതെന്ന് ചിന്തിക്കണമെന്നും പ്രിയങ്ക പറഞ്ഞു.

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക