Image

വ്യക്തമായ തെളിവുകളില്ലാതെ എങ്ങനെ നിര്‍ദേശം നല്‍കാനാകും? വിവിപാറ്റ് സ്ലിപ്പ് കേസിൽ സുപ്രീംകോടതി

Published on 24 April, 2024
 വ്യക്തമായ തെളിവുകളില്ലാതെ  എങ്ങനെ നിര്‍ദേശം നല്‍കാനാകും? വിവിപാറ്റ് സ്ലിപ്പ് കേസിൽ സുപ്രീംകോടതി

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സുപ്രീംകോടതി. വ്യക്തമായ തെളിവുകളില്ലാതെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വോട്ടിങ് മെഷീന്‍ സംബന്ധിച്ച് എങ്ങനെ നിര്‍ദേശം നല്‍കാനാകുമെന്ന് സുപ്രീംകോടതി ചോദിച്ചു . വിവിപാറ്റിലെ മുഴുവന്‍ സ്ലിപ്പുകളും എണ്ണണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ചോദ്യം. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥരുടെ വിശദീകരണംകേട്ട കോടതി ഹര്‍ജി വിധി പറയാനായി മാറ്റി. ജസ്റ്റിസുമാരായ സഞ്ജിവ് ഖന്ന ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വാദംകേട്ടത്.

വിവിപാറ്റ് മെഷീനുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് വ്യക്തത തേടിയുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരം നല്‍കി. വോട്ടിങ് മെഷീനിലെ എല്ലാ വോട്ടുകളും വിവിപാറ്റ് സ്ലിപ്പുമായി ഒത്തുനോക്കണമെന്ന ഹര്‍ജി വാദം പൂർത്തിയാക്കി വിധി പറയുന്നതിനായി മാറ്റിവച്ചു.

ഒരു സാഹചര്യത്തിലും ഇവിഎമ്മില്‍ കൃത്രിമം കാണിക്കാനാകില്ലെന്നും വിവിപാറ്റുകള്‍ പൂര്‍ണമായി എണ്ണുക പ്രായോഗികമായി സാധ്യമല്ലെന്നും ഉദ്യോഗസ്ഥര്‍ ബോധിപ്പിച്ചു. വിവി പാറ്റില്‍ വോട്ടിങ്ങിന് ശേഷം വോട്ടിങ് മെഷീനും കണ്‍ട്രോള്‍ യൂണിറ്റിമൊപ്പം വിവി പാറ്റും സീല്‍ ചെയ്യാറുണ്ട്. മൈക്രോ കണ്‍ട്രോളര്‍ ഒരു തവണയെ പ്രോഗ്രാം ചെയ്യാറുള്ളു. ചിഹ്നം ലോഡ് ചെയ്യുന്ന യൂണിറ്റുകളുടെ കണക്കുകളും കമ്മീഷൻ സുപ്രീംകോടതിയെ അറിയിച്ചു. വോട്ടിങ് മെഷീനിന്‍റെ ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവി പാറ്റ് എന്നീ മൂന്നിനും മൈക്രോ കണ്‍ട്രോളേഴ്സ് ഉണ്ട് തുടങ്ങിയ കാര്യങ്ങളും കംമീഷൻ കോടതിയിൽ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക