Image

ബ്രിട്ടീഷ് കൊളംബിയയില്‍ കാണാതായ രണ്ടു പേരുടെ മൃതദേഹങ്ങള്‍ ജുവാന്‍ ദ്വീപില്‍ കണ്ടെത്തി

Published on 24 April, 2024
ബ്രിട്ടീഷ് കൊളംബിയയില്‍ കാണാതായ രണ്ടു പേരുടെ മൃതദേഹങ്ങള്‍ ജുവാന്‍ ദ്വീപില്‍ കണ്ടെത്തി

വാഷിംഗ്ടണ്‍: ബ്രിട്ടീഷ് കൊളംബിയയില്‍ നിന്ന് കാണാതായ രണ്ടു പേരുടെ  മൃതദേഹം വാഷിംഗ്ടണ്‍ സ്റ്റേറ്റിലെ സാന്‍ ജുവാന്‍ ദ്വീപില്‍ നിന്ന് കണ്ടെത്തിയതായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2:15 ഓടെയാണ് ബിസിയുടെ തെക്കന്‍ ഗ്വള്‍ഫ് ദ്വീപുകളിലൊന്നില്‍ നിന്ന് വിക്ടോറിയയുടെ വടക്കുള്ള ബീച്ചിലേക്ക് യാത്ര ചെയ്ത കയാക്കര്‍മാരായ
ഡാനിയേല്‍ മക്അല്‍പൈന്‍ (36), നിക്കോളാസ് വെസ്റ്റ് (26) എന്നിവരെയാണ് കാണാതായത്

സാന്‍ ജുവാന്‍ ദ്വീപിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ഗ്രാന്‍ഡ്മാസ് കോവിലെ പാറകള്‍ക്ക് നേരെയായി മൂന്നു മണിയോടെയാണ് ആദ്യത്തെ മൃതദേഹം കണ്ടെത്തിയത്. സാന്‍ ജുവാന്‍ ദ്വീപിനും ലോപ്പസ് ദ്വീപിനും ഇടയിലുള്ള മിഡില്‍ ചാനലില്‍ ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് രണ്ടാമത്തെ മൃതദേഹം കണ്ടെത്തിയത്. മരിച്ചവരുടെ വ്യക്തിവിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ ഏജന്‍സിക്ക് കഴിഞ്ഞിട്ടില്ല.

ഇവര്‍ പുറപ്പെട്ട സ്ഥലത്ത് നിന്നും ഏകദേശം ആറ് കിലോമീറ്റര്‍ അകലെ വാഷിംഗ്ടണ്‍ സ്റ്റേറ്റിലെ ഹെന്റി ദ്വീപിന്റെ തീരത്ത് ഉപേക്ഷിച്ച നിലയില്‍ അവരുടെ കയാക്ക് കണ്ടെത്തി. കാനഡ-യുഎസ് അതിര്‍ത്തിയുടെ ഇരുവശത്തും അധികൃതര്‍ ബോട്ടുകളിലും ഹെലികോപ്റ്ററുകളിലുമായി ഞായറാഴ്ച മുതല്‍ കാണാതായവരെ തിരയുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക