Image

കലാശക്കൊട്ടില്‍ പങ്കെടുത്ത് മടങ്ങവേ ജീപ്പില്‍ നിന്ന് വീണ് സിഐടിയു തൊഴിലാളി മരിച്ചു

Published on 25 April, 2024
 കലാശക്കൊട്ടില്‍ പങ്കെടുത്ത് മടങ്ങവേ ജീപ്പില്‍ നിന്ന് വീണ്  സിഐടിയു തൊഴിലാളി മരിച്ചു

തിരഞ്ഞെടുപ്പ് പ്രചാരണ കലാശക്കൊട്ട് കഴിഞ്ഞുമടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു മരിച്ചു. ളാക്കൂര്‍ പ്ലാവിള പുത്തന്‍വീട്ടില്‍ റെജി (52) ആണ് മരിച്ചത്.

പ്രമാടം അമ്മൂമ്മ തോടിന് സമീപം ബുധനാഴ്ച വൈകീട്ട് ഏഴുമണിയോടെയായിരുന്നു അപകടം.

കോന്നിയിലെ കലാശക്കൊട്ടില്‍ പങ്കെടുത്ത ശേഷം ജീപ്പില്‍ മടങ്ങുകയായിരുന്നു ഇദ്ദേഹം. ജീപ്പില്‍ നിന്നും വീണ അദ്ദേഹത്തെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വള്ളിക്കോട് കോട്ടയത്ത് ചുമട്ട് തൊഴിലാളിയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക