Image

യുഎസ് കപ്പല്‍ ലക്ഷ്യമാക്കി ഹൂതി ആക്രമണം; പ്രതിരോധിച്ച്‌ സഖ്യസേന

Published on 25 April, 2024
യുഎസ് കപ്പല്‍ ലക്ഷ്യമാക്കി ഹൂതി ആക്രമണം; പ്രതിരോധിച്ച്‌ സഖ്യസേന

വാഷിംഗ്ടണ്‍ ഡിസി: യെമൻ തീരത്ത് യുഎസിന്‍റെ നേതൃത്വത്തിലുള്ള സഖ്യസേന ഹൂതി വിമതർ വിക്ഷേപിച്ച നാല് ഡ്രോണുകളും മിസൈലും വെടിവച്ചിട്ടു.

യുഎസ് പതാകയുള്ള ഷിപ്പിംഗ് കപ്പലായ എംവി യോർക്ക്ടൗണിനെ ലക്ഷ്യം വച്ചാണ് മിസൈല്‍ ആക്രമണം നടത്തിയത്. സംഭവത്തില്‍ ആർക്കും പരിക്കുകളോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നും യുഎസ് സെൻട്രല്‍ കമാൻഡ് (CENTCOM) അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക