Image

ഷൈജു തോമസിന് റിയാദ് ടാക്കിസ് യാത്രയയപ്പ് നൽകി  

Published on 25 April, 2024
ഷൈജു തോമസിന് റിയാദ് ടാക്കിസ് യാത്രയയപ്പ് നൽകി  

റിയാദ്: ഒന്നര പതിറ്റാണ്ടിലേറെ നീണ്ട  റിയാദിലെ പ്രവാസത്തിന്
വിരാമമിട്ട് നാട്ടിലേക്ക് തിരിക്കുന്ന   കലാ കായിക സാംസ്‌കാരിക സ്വതന്ത്ര സൗഹൃദ കൂട്ടായ്മ്മയായ  റിയാദ് ടാക്കിസ് എക്സിക്യൂട്ടീവ് അംഗവും , റിയാദിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യവുമായ ഷൈജു തോമസിന് റിയാദ് ടാക്കിസ്  സമുചിതമായ യാത്രയയപ്പ് നല്‍കി.

മലാസ് ചെറീസ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽപ്രസിഡണ്ട്  ഷഫീഖ് പാറയിൽ അധ്യക്ഷത വഹിച്ചു , സെക്രട്ടറി ഹരി കായകുളം സ്വാഗതം പറഞ്ഞു , ട്രഷറർ അനസ് വള്ളികുന്നം , സനു മാവേലിക്കര  , ശിഹാബ് കൊട്ടുകാട്  , അലി ആലുവ എന്നിവർ ചേർന്ന്  ഉപഹാരം സമ്മാനിച്ചു  

സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രതിനിധികളായ സി പി മുസ്തഫ ,  മുജീബ്  കായംകുളം , സിബിൻ ഇഖ്ബാൽ , സിദ്ദിഖ് തൂവൂർ , മൊഹിയുദീൻ , സുധീർ കുമ്മിൾ , മുനീബ് പാഴൂർ ,‌അസ്‌ലം പാലത്ത് , റഹ്മാൻ മുനമ്പാത്ത് , ക്ലിറ്റർസ്  , ഫോർക്ക വൈസ് : ചെയർമാൻ  വിജയൻ  നെയ്യാറ്റിൻകര , ഫൈസൽ തമ്പലക്കോടൻ , ഉമ്മർ മുക്കം , ബഷീർ കരോളം , ഹാരിസ് ചോല , നാസർ ലെയ്‌സ്‌ , നിഹാസ് പാനൂർ , ഷമീർ ഷാമിൽ  , സലാം വാലില്ലപുഴ , റിയാദ് ടാക്കിസ് ഭാരവാഹികളായ  ഡൊമിനിക് സാവിയോ , നവാസ് ഒപ്പീസ് , നൗഷാദ് ആലുവ , ഷൈജു പച്ച , ഷമീർ കല്ലിങ്കൽ , സജീർ സമദ്  ,വരുൺ കണ്ണൂർ , സുനിൽ ബാബു എടവണ്ണ , സാജിദ് നൂറനാട്  , നിസാർ പള്ളികശേരി  , സിജു ബഷീർ , കബീർ പട്ടാമ്പി എന്നിവർ സംസാരിച്ചു ,

ബെസ്റ്റ് വേ കൾച്ചറൽ സൊസൈറ്റി , പ്രവാസി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ , അൽമാസ് ഫ്രണ്ട്‌സ്  എന്നിവരും  പൊന്നാടയും ഉപഹാരവും സമ്മാനിച്ചു . ഊഷ്മളമായ യാത്രയയപ്പിന് ഷൈജു തോമസ് നന്ദി പറഞ്ഞു .

സുൽഫി കൊച്ചു , പ്രദീപ് കിച്ചു , ഷഫീക് വലിയ ,ഹുസ്സൈൻ ഷാഫി ,  ബാലഗോപാലൻ   , അൻവർ യൂനുസ്   , ജോസ് കടമ്പനാട് ,റജീസ്‌ ‌ ചൊക്ലി , ഷംസു തൃക്കരിപ്പൂർ  , എം  ഡി റാഫി  ,കരീം കെ ടി , റിസ്വാൻ  , സുദർശന കുമാർ , അൻവർ സാദത്ത്  , ഉമറലി അക്ബർ  , നൗഷാദ് പുനലൂർ , മനു തോമസ് , വർഗീസ് തങ്കച്ചൻ , ഷംനാസ്‌  അയൂബ് , ബൈജു കണ്ണൂർ , ജോജു , ഷാനവാസ്  , നാസർ ആലുവ , അശോക് കൃഷ്ണ , ശിഹാബ് , സൈദ് , ബാദുഷ , അഷ്‌റഫ് അപ്പക്കട്ടിൽ , മഹേഷ്  ജയ് , ഷിജു കോട്ടാങ്ങൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക