Image

ശക്തമായ ഭരണ വിരുദ്ധ തരംഗം: യുഡിഎഫ് തൂത്തുവാരുമെന്നു  എക്സിറ്റ് പോൾ വിദഗ്ദ്ധൻ (കുര്യൻ പാമ്പാടി)  

Published on 26 April, 2024
ശക്തമായ ഭരണ വിരുദ്ധ തരംഗം: യുഡിഎഫ് തൂത്തുവാരുമെന്നു  എക്സിറ്റ് പോൾ വിദഗ്ദ്ധൻ (കുര്യൻ പാമ്പാടി)  

അതിശക്തമായ ഭരണ വിരുധ്ധ വികാരം പ്രതിഫലിഫലിപ്പിച്ചു കൊണ്ടു കേരളത്തെ ഇളക്കി മറിച്ച വോട്ടെടുപ്പിൽ ഇരുപതു ലോക് സഭാ മണ്ഡലങ്ങളും യുഡിഎഫ് തൂത്തുവാരുമെന്നു തിരുവനന്തപുരം ആസ്ഥാനമായ എഡ്യൂപ്രസ്സ് കമ്മ്യൂണികേഷൻസ് നടത്തിയ സർവേ പ്രവചിക്കുന്നു. ഇരുപതു സീറ്റിൽ ഇരുപതും യുഡിഎഫ് നേടുമെന്നാണ് പ്രവചനം. 

സെഫോളജി (പോൾ സർവേ ഉൾപ്പെടുന്ന രാഷ്ട്രീയ വിശകലനം) യിൽ  ഇന്ത്യയിൽ ഏറ്റവും പ്രശസ്തനായ മുൻ എൻഡിടിവി മാനേജിങ് ഡയറക്ടർ ഡോ. പ്രണോയ് റോയിയുമൊത്ത് പല തെഞ്ഞെടുപ്പു സർവേകളും നടത്തിയിട്ടുള്ള എസ് ജോർജ്‌കുട്ടിയാണ്  എഡ്യൂപ്രസ്സ് കമ്മ്യൂണികേഷൻസ് സാരഥി. 

പുതുപ്പള്ളിയിൽ  സർവ്വേ  നടത്തിയവർക്ക്   സിഎംഎസ് കോളജിൽ ഉപഹാരം

കേരള  യൂണിവേഴ്‌സിറ്റി ജേർണലിസം  ആൻഡ് മാസ്സ് കമ്യൂണിക്കേഷൻ വകുപ്പിൽ നിന്ന് മാസ്റ്റേഴ്‌സും മാനേജ്‌മെന്റ്  സ്റ്റഡീസ് വകുപ്പിൽ നിന്ന് എംബിഎ യും  നേടിയിട്ടുള്ള അദ്ദേഹം നയിക്കുന്ന എഡ്യൂപ്രസ്സ് കമ്മ്യൂണികേഷൻസ് കേരളത്തിലെ പല തെരഞ്ഞെടുപ്പുകളിലും പ്രീപോൾ, എക്സിറ്റ് പോൾ സർവേകൾ നടത്തിയിരുന്നു. മിക്കവാറും എല്ലാം തന്നെ ശരിയാണെന്നു തെളിയുകയും ചെയ്തു. 

സർവേയുടെ പ്രസക്ത ഭാഗങ്ങൾ ചുവടെ: 

ബിജെപിയും എൽ ഡി എഫും തമ്മിലുലുണ്ടാക്കിയെന്നു പറയുന്ന രഹസ്യ ധാരണയുടെയും അന്തർധാരയുടെയും അന്തർ നാടകങ്ങളുടെ തിരക്കഥകൾ ഒന്നൊന്നായി പുറത്തു വന്നു കൊണ്ടിരിക്കുമ്പോഴാണ് വോട്ടെടുപ്പ്   പുരോഗമിച്ചത്. കോൺഗ്രസ് നേതൃത്വം നൽകുന്ന
ഇന്ത്യ മുന്നണിയെ പൊളിക്കാനാണ് എൽ ഡി എഫിലെ പ്രബല വിഭാഗം ഇന്ത്യ മുന്നണിയെ ദുർബലപ്പെടുത്തുക എന്ന മിനിമം പ രിപാടി നടപ്പിലാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻറെ
നേതൃത്വത്തിൽ ഇടതു മുന്നണി ശ്രമിക്കുകയായിരുന്നു. 

'CAMS' മാനേജ്‌മെന്റ് അക്കാദമി വിദ്യാർത്ഥികളും സെഫോളജിസ്റ് എസ് ജോർജ് കുട്ടിയും

പലപ്പോഴും ഇതിന്റെ സൂചനകൾ എൽ ഡി എഫിന്റെയും ബിജെപിയുടെയും തെരഞ്ഞെടുപ്പ്
ക്യാമ്പയിനുകളിൽ നിഴലിച്ചിരുന്നുവെങ്കിലും അതിന്റെ വ്യക്തമായ ചില തെളിവുകൾ ദല്ലാൾ നന്ദകുമാറും ബിജെപിയുടെ സ്ഥാനാർഥി ശോഭാ സുരേന്ദ്രനും കഴിഞ്ഞ ദിവസം വെളിപ്പെടുത്തി .

കേരളത്തിൽ ഇരട്ട അക്ക വിജയമെന്ന മോദിയുടെ അവകാശവാദം അവഗണിച്ചു കൊണ്ട് ബിജെപിയെ പൂജ്യ സ്ഥാനത്തു തന്നെ തുടരാൻ വിധിച്ചു കൊണ്ട് കേരളത്തിൽ ഒരു പൊതു തെരഞ്ഞെടുപ്പ് കൂടി കടന്നു
പോയിരിക്കുകയാണെന്നു കരുതാം. എന്തുകൊണ്ട് കേരളം ബിജെപിയ്ക്ക് തീരെ വഴങ്ങുന്നില്ല എന്ന കാര്യം ബി .ജെ.പിക്കാർ ഒഴികെയുള്ള കേരള വോട്ടർമാർക്ക് കൃത്യമായും അറിയാം.

പ്രബലന്മാർ ഏറ്റുമുട്ടുന്ന തിരുവനന്തപുരം മണ്ഡലം 

ഒരിക്കലും ഒരുപാർലമെന്റ് സീറ്റ് ലഭിക്കാത്ത ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനമായികേരളം ഇനിയും തുടരുമെന്നാണ് ഇപ്പോഴത്തെ പോളിംഗ് പ്രവണതകൾസൂചിപ്പിക്കുന്നത് . നേരത്തെ സൂചിപ്പിച്ച അന്തർധാര പ്രവർത്തിച്ചില്ലെങ്കിൽ ബിജെപിയുടെ നിലവിലുള്ള കേരള സംപൂജ്യത തുടരും . ബിജെപി അക്കൗണ്ട് തുറന്നാൽ അതിനു വേണ്ടി കുത്തിയ ആ കറുത്ത കൈകൾ  ആരുടെതെന്ന് വി വി യും പാറ്റും പതിരുമൊന്നും നോക്കേണ്ടതില്ല.

പണപ്പെരുമ പൊക്കിപ്പിടിച്ചായിരുന്നു കേരളത്തിലെ 20 മണ്ഡലങ്ങളിലും ബിജെപി നോമിനേഷൻ സമർപ്പിച്ച ദിവസം മുതൽ പ്രചാരണം കൊഴുപ്പിച്ചത്. അവരോടൊപ്പം പിടിച്ചു നില്ക്കാൻ എൽ ഡി എഫിന് കഴിഞ്ഞിട്ടുണ്ട്. ഏതാനും ചില മണ്ഡലങ്ങളിലൊഴികെ യു ഡി എഫ് ആദ്യാവസാനം പ്രചാരണത്തിൽ വളരെ പിന്നിലായിരുന്നു. 

ബിജെപിയുടെ പ്രചാരണത്തിന്റെ പൊലിമയിൽ മയങ്ങി ഒപ്പത്തിനൊപ്പം, ഇഞ്ചോടിഞ്ചു ചിലയിടത്തു മേൽകൈ തുടങ്ങിയ പൊടിക്കൈകൾ മാധ്യമങ്ങൾ പ്രയോഗിക്കുന്നുണ്ടായിരുന്നു എങ്കിലും തെരഞ്ഞെടുപ്പു മത്സരത്തിന്റെയഥാർത്ഥ ചിത്രം മിക്ക മാധ്യമങ്ങൾക്കും വെളിപ്പെടുത്താനായില്ല.

എഡ്യൂപ്രസ്സ്  തിരുവന്തപുരത്തു നടത്തിയ സർവേയിൽ പങ്കെടുത്തവർ

അതിസമ്പന്നനായ വ്യവസായിയും രാഷ്ട്രീയക്കാരനുമായ രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരം പാർലമെൻ്റ് സീറ്റിൽ മത്സരിച്ചപ്പോൾ അദ്ദേഹം സത്യവാങ്മൂലം നൽകിയത് തനിക്കു  860 രൂപയുടെ നികുതിയടവ് ശിഷ്ട ധന ശേഷിയുണ്ടെന്നാണ്. ഒരു ദിവസത്തെ മേക്കപ്പിനും കോസ്ട്യുമിനും 50,000 രൂപ വരെ ചെലവഴിച്ചിട്ടായിരുന്നു ബിജെപി സ്ഥാനാർത്ഥിയുടെ ആഡംബര പ്രചാരണം. 

കറൻസി നോട്ടുകളിൽ പോസ്റ്ററുകൾ അടിച്ചില്ല എന്നേയുള്ളൂ . എങ്കിലും അതിലും വലിയ പ്രചാരണ സുനാമിയായിരുന്നു ബിജെപി കാഴ്ച വെച്ചത്. സോഷ്യൽ മീഡിയ ക്യാമ്പയ്‌ൻ, ലൈറ്റ് ഷോകൾ , മാധ്യമ പരസ്യങ്ങൾ, പെയ്‌ഡ്‌ ന്യൂസ് കവറേജുകൾ എന്നിവയിൽ രാജീവ് എതിർ സ്ഥാനാർഥികളായ യു ഡി എഫി ന്റെ ശശി തരൂറിനെയും   എൽ ഡി എഫിന്റെ പന്ന്യൻ രവീന്ദ്രനെയും ബഹു ദൂരം പിന്തള്ളി.

ഇന്ത്യയുടെ ഇൻഫർമേഷൻ ടെക്നോളജി സഹ മന്ത്രി എന്ന നിലയിൽ രാജീവ് ചന്ദ്രശേഖർ, തൻ്റെ എയർകണ്ടീഷൻ എസ്യുവിയിൽ നിന്ന് തിരുവനന്തപുരത്തെ കവലകളിലിറങ്ങി ധോത്തിയും പട്ട് ഷാളും
നേരെയാക്കി, കൈകൾ കൂപ്പി ആറാട്ടു നടത്തുകയായിരുന്നു. പ്രചാരണത്തിലുടനീളം കേന്ദ്രമന്ത്രിയ്ക്കു വോട്ട് നൽകാനാണ് ബിജെപി പ്രചാരണ വാഹനങ്ങൾ ആഹ്വാനം ചെയ്തു കൊണ്ടിരുന്നത് . 

ഒരു മന്ത്രിയ്ക് വേണ്ടി വോട്ടു ചോദിയ്ക്കുന്നതു തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം ആണെന്ന്  ഏപ്രിൽ 24 നു പേരൂർക്കടയിൽ തന്റെ ക്രയിനിനു മുകളിൽ നിന്നും നിലത്തു ഇറങ്ങി രാജീവ് ചന്ദ്രശേഖർ പ്രചാരണം
അവസാനിപ്പിക്കും വരെയും ഇലക്ഷൻ കമ്മീഷന് മനസ്സിലായില്ല എന്ന് തോന്നുന്നു. ഉദ്യോഗസ്ഥൻ വന്നു അദ്ദേഹത്തിന് സല്യൂട്ട് അടിച്ചോ എന്ന് തീർച്ചയില്ല.

മനോരമയുടെയും മാതൃഭൂമിയുടെയും സ്ഥായിയായ യുഡിഎഫ് പക്ഷപാതിത്വം പോലും ഇത്തവണ നിർമ്മിത നിഷ്പക്ഷതയായി മാറുകയായിരുന്നു. ബിജെപിയുടെ ഫുൾ മുൻ പേജു പരസ്യങ്ങളുടെയും, ഹൈ വോൾടേജ് ടീവി , സോഷ്യൽ മീഡിയ ക്യാമ്പയിനുകളുടെയും മുന്നിൽ ആദ്യം പകച്ചു നിന്ന എൽ ഡി എഫ് ഒരു വിധം പിടിച്ചു കയറി എങ്കിലും യൂ ഡി എഫ് എല്ലാ മണ്ഡലങ്ങളിലും പരസ്യങ്ങളിലൂടെയുള്ള
പ്രചരണത്തിൽ ബഹു ദൂരം പിന്നിലായിരുന്നു എന്നാണ് എഡ്യുപ്രെസ്സ് സർവേയിൽ വ്യക്തമായത്. പത്തു പാർലമെന്റ് മണ്ഡലങ്ങളിൽ  തെരഞ്ഞെടുപ്പ് പരസ്യങ്ങളുടെ കാര്യക്ഷമതയെക്കുറിച്ചു 
നടത്തിയ പഠനത്തിൽ ബിജെപിയും എൽ ഡി എഫും ആണ് പ്രചാരണത്തിൽ മുന്നിലെന്ന് വോട്ടർമാർ തുറന്നു പറഞ്ഞു. 

മിക്ക മാധ്യമങ്ങളുടേയും തെരഞ്ഞെടുപ്പ് സർവ്വേകൾ യു ഡി എഫിനോട് സത്യസന്ധത പുലർത്തി എന്ന് പറയാനാകില്ല. ജനഹിതം വ്യക്തമായും അടയാളപ്പെടുത്താനാകാതെ ചാനലുകൾ തട്ടിക്കൂട്ടിയ സർവേകളിലൂടെ മൂന്നു മുന്നണികൾക്കും തരാതരം ഓരോമണ്ഡലത്തിലും തെരഞ്ഞെടുപ്പിന് മുൻപ്  വോട്ടും   സീറ്റും വീതിച്ചു നൽകുകയായിരുന്നു.

ബിജെപിയുടെ ജന പിന്തുണ 1984ലെ 1.75 ശതമാനത്തിൽ നിന്ന് 2019ൽ 13 ശതമാനമായി ക്രമാനുഗതമായി ഉയർന്നെങ്കിലും ഒരു സീറ്റും നേടിയിട്ടില്ലാത്ത ബാലികേറാമലയായി തുടരുകയാണ്ബിജെപി ക്ക് കേരളം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ മത്സരം എൽ ഡി എഫും ബിജെപിയും തമ്മിലാണെന്നും ബിജെപി സ്ഥാനാർത്ഥികൾ പലരും മിടുക്കരാണെന്നും എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ
പ്രസ്താവിച്ചിരുന്നു. തുടർന്നുള്ള ദിവസങ്ങളിലെ മത്സര ഗതി ജയരാജൻ  സൂചിപ്പിച്ചതല്ല എന്ന് പിന്നീട് വ്യക്തമായി. ജയരാജന്റെ അഭിപ്രായം എൽഡിഎഫിന്റേതല്ലെന്നു പറഞ്ഞു സി പിഎമ്മിന് തിരുത്തേണ്ടി വന്നു.

എന്നാൽ ഈ സമയങ്ങളിൽ വലിയ പരസ്യ കോലാഹലങ്ങളൊന്നും ഇല്ലാതെ യൂ ഡി എഫ് കളത്തിൽ നിറഞ്ഞു കളിക്കുകയായിരുന്നു. വോട്ടർമാരെ നേരിൽ കണ്ടു കാര്യങ്ങൾ വിശദീകരിച്ചു തെരഞെടുപ്പ് കളിയുടെ നിയന്ത്രണം അവർ വരുതിയിലാക്കി. കേന്ദ്ര- സംസ്ഥാന ഭരണ വിരുദ്ധ വികാരങ്ങൾ ശരിക്കും മുതലെടുക്കാൻ മുടി എഫിനു കഴിഞ്ഞു. നാട്ടിലെ നീറുന്ന പ്രശ്നങ്ങളായ വിലക്കയറ്റം, തൊഴിലില്ലായ്മ, ക്രമസമാധാനം, അഴിമതി തുടങ്ങിയ വിഷയങ്ങളോട് എൽ ഡി എഫും ബി ജെപി യും ഉദാസീന മനോഭാവം പുലർത്തിയപ്പോൾ അവയൊന്നും ശരിക്കും ആളിക്കത്തിക്കാൻ യൂ ഡി എഫിന് കഴിഞ്ഞില്ലെങ്കിലും അവയിൽ ഊന്നിയ പ്രചരണത്തിൽ അവർ ശ്രദ്ധ നൽകി.

ഫെബ്രുവരിയിൽ തൃശൂരിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ മോദി പാർട്ടിക്ക് ഉയർന്ന മോഹങ്ങൾ നൽകി. 2019ലെ ലോക്‌സഭാ  തിരഞ്ഞെടുപ്പിൽ കേരളം ബിജെപിക്ക് രണ്ടക്ക വോട്ട് വിഹിതം നൽകിയിരുന്നു, ഇത്തവണ കേരളത്തിൽ നിന്ന് പാർട്ടി രണ്ടക്ക സീറ്റുകൾ നൽകുമെന്നും അദ്ദേഹം തട്ടി വിട്ടു. 

അങ്ങിനെയാണ് രണ്ടക്കമില്ലെങ്കിൽ രണ്ടു സീറ്റെങ്കിലുംനേടുന്നതിന് എൽ ഡി എഫിലെ മുഖ്യ കക്ഷിയായ സി പി എമ്മു മായി അവിശുദ്ധ ബന്ധം ഉണ്ടാക്കാൻ ബിജെപി സംസ്ഥാന ഘടകം പ്രൊജക്റ്റ് തയ്യാറാക്കുന്നത്. ഇതിനിടെ യു ഡി എഫിൽ നിന്നും മുസ്‌ലിം ലീഗിനെ സൂത്രത്തിൽ അടർത്തിയെടുക്കാൻ സിപിഎം ഒരുക്കൂട്ടിയ പദ്ധതി തല്ക്കാലം തട്ടിൽ കേറ്റി, ബിജെപിയുമായി രഹസ്യ ബാന്ധവത്തിനു മണിയറ
ഒരുക്കുകയായിരുന്നു.

പതിറ്റാണ്ടുകളായി എൽ ഡി എഫും യു ഡി എഫും ആധിപത്യം പുലർത്തുന്ന സംസ്ഥാനത്ത് ബിജെപിക്ക് ഇത്രയും വലിയ മാന്ഡേറ്റു പ്രധാന മന്ത്രിനൽകിയത് പൊട്ടക്കെണറ്റിലേയ്ക് തള്ളിയിടലായിപ്പോയി.
എന്നാൽ കേന്ദ്ര നേതൃത്വത്തിന്റെ ആശീർവാദത്തോടെ രണ്ടക്കമില്ലെങ്കിൽ രണ്ടു സീറ്റ് എന്ന  പാഴ്ശ്രമം ബിജെപി ആരംഭിച്ചത് അങ്ങിനെയാണ്. 

യുഡിഎഫ് 2019ൽ 20 ൽ 19 സീറ്റും  ഒരെണ്ണം എൽഡിഎഫും നേടിയെങ്കിൽ 2014ൽ യു.ഡി.എഫ് 12 സീറ്റിലും 
എൽ.ഡി.എഫ്. ബാക്കിയുള്ള എട്ടു സീറ്റിലും ജയിച്ചു

ഇത്തവണത്തെ പ്രചാരണ വേളയിൽ യു.ഡി.എഫും എൽ.ഡി.എഫും പരസ്പരം ചൂടേറിയ വാക് ബോംബുകൾ എറിയുകയും കേരളത്തിൽ പരസ്പരം മത്സരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, ദേശീയതലത്തിൽ
ഇരുവരും ഇന്ത്യൻ നാഷണൽ ഡെവലപ്മെൻ്റ് ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ) അംഗങ്ങളാണ്, ഈ കൂട്ടായ്മ മോദിയുടെ വിജയത്തെ തടയിടുന്ന പ്രതിപക്ഷ കൂട്ടായ്മകേരളത്തിൽ 20 സീറ്റുകളിലും വിജയിക്കുന്നതോടെ
ബിജെപിക്ക് തകർച്ച നേരിടേണ്ടിവരും എന്ന തിരിച്ചറിവി ലാണ് എൽ ഡി എഫുമായി അന്തർ ധാരണയുണ്ടാക്കി ഇന്ത്യ മുന്നണിയെ അട്ടിമറിയ്ക്കാൻ ബിജെപി തന്ത്രം മെനഞ്ഞത്.

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും, തിരുവനന്തപുരത്ത് 30 ശതമാനത്തിലധികം വോട്ട് വിഹിതം നേടിയ ബിജെപി അവിടെ രണ്ടാം സ്ഥാനത്താണ്. ഐക്യരാഷ്ട്രസഭയിലെ മുൻ അണ്ടർസെക്രട്ടറി ജനറലും
അറിയപ്പെടുന്ന എഴുത്തുകാരനുമായ തരൂർ (68) തുടർച്ചയായി നാലാം തവണയാണ് വീണ്ടും ജനവിധി തേടുന്നത്.  സിപി ഐയുടെ യുടെ തൃശ്ശൂർ, തിരുവനന്തപുരം ബലികൊടുത്തു സിപിഎം നു എട്ടു സീറ്റു നേടാനാവും എന്നായിരുന്നു സിപിഎം ന്റെ കണക്കു കൂട്ടൽ. 

1977 മുതൽ കഴിഞ്ഞ 13 തെരഞ്ഞെടുപ്പുകളിൽ സി പി ഐ നാല് തവണ വിജയിക്കുകയും ആറ് തവണ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്ത താണ്. തിരുവനന്തപുരം. കഴിഞ്ഞതവണ അവർ മൂന്നാം സ്ഥാനത്തായിപ്പോയി. 2005 ൽ പന്ന്യൻ രവീന്ദ്രൻ ഇവിടെ നിന്ന് വിജയിച്ചിരുന്നു. എങ്കിലും ഇത്തവണയും മൂന്നാം സ്ഥാനത്തു നിന്നും അവർ ഉയർത്തേഴിനുമുന്നേൽക്കാൻ ഇടയില്ല എന്നും സിപിഎം കണക്കു കൂട്ടി.

ഇന്ത്യയുടെ ഇൻഫർമേഷൻ ടെക്നോളജി ഹബ്ബും അയൽ സംസ്ഥാനമായ കർണാടകയുടെ തലസ്ഥാനവുമായ ബെംഗളൂരുവിലെ സംരംഭങ്ങളിലൂടെ തൻ്റെ സമ്പത്ത് സമ്പാദിച്ച ഒരു ശതകോടീശ്വരനായ വ്യവസായിയാണ്
ചന്ദ്രശേഖർ. ഇക്വിറ്റി, ഡെറ്റ് നിക്ഷേപ സ്ഥാപനമായ ജൂപ്പിറ്റർ ക്യാപിറ്റലിൻ്റെ സ്ഥാപകനാണ് അദ്ദേഹം.

2023-ലെ കണക്കനുസരിച്ച്, മീഡിയ, ടെക്നോളജി, എയ്റോസ്പേസ്, ഇൻഫ്രാസ്ട്രക്ചർ, എൻ്റർടൈൻമെൻ്റ്, ഹോസ്പിറ്റാലിറ്റി മേഖലകളിൽ വ്യാപിച്ചുകിടക്കുന്ന 51 കമ്പനികളിലെ ഭൂരിഭാഗം ഓഹരികളും മറ്റ് മൂന്ന്
കമ്പനികളുടെ ന്യൂനപക്ഷ ഓഹരികളും ജൂപ്പിറ്റർ കാപ്പിറ്റലിൻ്റെ ഉടമസ്ഥതയിലാണ്. കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിലെ ജൂപ്പിറ്റർ ക്യാപിറ്റലിൻ്റെ ഫയലിംഗുകൾ പ്രകാരം, അവയിൽ അഞ്ച് കമ്പനികൾ
മൗറീഷ്യസിലെയും ലക്സംബർഗിലെയും ടാക്സ് ഹേവൻകളിലാണ്.

എന്നിരുന്നാലും, ചന്ദ്രശേഖറിന് വെറും 680 രൂപ (8 ഡോളർ) നികുതി നൽകാവുന്ന വരുമാനമുണ്ടെന്ന് പറഞ്ഞ അദ്ദേഹത്തിൻ്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തെ കോൺഗ്രസ് ചോദ്യം ചെയ്തതിനെത്തുടർന്ന്
ചന്ദ്രശേഖറിൻ്റെ സ്വത്ത് പുതിയ പരിശോധനയ്ക്ക് വിധേയമായി. കോവിഡ്  പാൻഡെമിക് സമയത്ത് തൻ്റെ ബിസിനസ്സിന് നഷ്ടമുണ്ടായെന്നും എന്നാൽ തൻ്റെ യഥാർത്ഥ വരുമാനം മറച്ചുവെച്ചതായി എതിരാളികൾ
ആരോപിച്ചിട്ടുണ്ടെന്നും ബിജെപി മന്ത്രി വ്യക്തമാക്കി. കോൺഗ്രസ് ഔപചാരികമായി പരാതി നൽകിയതിനെത്തുടർന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം അന്വേഷിക്കാൻ നികുതി അധികാരികളോട് ഉത്തരവിട്ടു.

വാസ്തവത്തിൽ, മണിപ്പൂർ അക്രമം കേരളത്തിലെ ഒരു പ്രധാന പ്രചാരണ വിഷയമാകണ്ടതായിരുന്നു. എൽ ഡി എഫ് ഇതിനെ മറച്ചു കൊണ്ടു പൗരത്വ വിഷയമാണ് ഏറ്റവും വലിയ തെരഞ്ഞെടുപ്പ് വിഷയമായി
അവതരിപ്പിച്ചത്. അനുദിനം പെരുകുന്ന തൊഴിലില്ലായ്മയും രൂക്ഷമായ വിലക്കയറ്റവും ബിജെപി യും എൽ ഡി എഫും പ്രധാന വിഷങ്ങളാക്കി പ്രചാരണത്തിൽ ഉയർത്തിയില്ല.

ബിജെപിയുടെ വോട്ട് വിഹിതം ക്രമാതീതമായി വർധിക്കുന്നുണ്ടെങ്കിലും ജനസംഖ്യയിലെ അനുപാതം കാരണമാണ് ബിജെ പിയ്ക്ക് കേരളത്തിൽ ഇത് വരെ ഒരു പാർലമെൻ്റ് സീറ്റ് നേടാനാവാതെ പോയത്..
.
സംസ്ഥാനത്ത് ഹിന്ദു വോട്ടുകൾ നേടുന്നതിനായി ബിജെപി വർങ്ങളായി പാടുപെടുകയാണ്. 2019-ൽ, നായന്മാരും ഈഴവരെയും വശീകരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.മതന്യൂനപക്ഷങ്ങളിൽ വെറും 2 ശതമാനം മാത്രമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽബിജെപിയ്ക്കു ലഭിച്ചത്‌ .

2015 ഇത് എസ എൻ ഡി പി മുന്നോട്ടു കൊണ്ട് വന്ന ഭാരത് ധർമ്മ ജനസേനയുമായി (ബിഡിജെഎസ്) ബിജെപി സഖ്യത്തിലാണ്.എന്നാൽ ശരിയായ രാഷ്ട്രീയ സംഘടനയുടെ സ്വഭാവം ബിഡിജെഎസിനില്ല. ബിഡിജെഎസ് ലൂടെബിജെപിയുടെ വോട്ട് വിഹിതം വർധിച്ചെങ്കിലും ഈഴവ വോട്ടുകളിൽ ഭൂരിഭാഗവും ഇപ്പോഴും യുഡിഎഫിലേക്കോ എൽഡിഎഫിലേക്കോ ആണ് പോകുന്നത് .

കേരളത്തെ മനസ്സിലാക്കുന്നതിൽ ബിജെപി പരാജയപ്പെട്ടു. മറ്റ് പല കുതന്ത്രങ്ങളും അവർ ഇവിടെ പ്രയോഗിക്കുന്നുണ്ട്. എൽ ഡി എഫിലെയും യൂഡിഎഫിലെയും നേതാക്കളെ വിലക്കെടുക്കുക എന്ന പരിപാടി ചെറിയ തോതിൽ പച്ചപിടിയ്ക്കുന്നുമുണ്ട്.

എൽഡിഎഫിനെതിരെ ഒരു അസംബ്ലി സീറ്റിലും ഒരു പാർലമെൻ്റ് മണ്ഡലത്തിലും മത്സരിക്കാൻ 1991-ൽ ബിജെപി കോൺഗ്രസുമായും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗുമായും (ഐയുഎംഎൽ) രഹസ്യ കരാർ ഉണ്ടാക്കി ശ്രദ്ധേയമായ ഒരു പരീക്ഷണം നടത്തിയിരുന്നു. മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻമാരായ കെ ജി മാരാർ, ഒ രാജഗോപാൽ.എന്നീ രണ്ട് ബിജെപി സ്ഥാനാർത്ഥികളും പരാജയപ്പെട്ടെങ്കിലും, കേരളത്തിലെ ഒരു മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയിൽ സ്വീകാര്യത നേടാൻ ഈ കരാർ സഹായിച്ചതായി പാർട്ടി കരുതുന്നു.ഇപ്പോൾ എൽ ഡി എഫുമായി അന്തർധാരയുണ്ടാക്കി അടിത്തറ വിപുലീകരിയ്ക്കാൻ ബിജെപി
ശ്രമിക്കുന്നതും ഈ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ്.

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മിൽ ഭിന്നത വളർത്താനും അവർക്കിടയിൽ ബിജെപി വിരുദ്ധ വോട്ടുകളുടെ ഏകീകരണം തടസ്സപ്പെടുത്താനും ബിജെപി ശ്രമിച്ചിരുന്നു. മുസ്ലീം പുരുഷന്മാർ ഹിന്ദു,
ക്രിസ്ത്യൻ സ്ത്രീകളെ വിവാഹത്തിന് വശീകരിച്ച് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നുവെന്ന് ആരോപിക്കുന്ന ഗൂഢാലോചന സിദ്ധാന്തമായ 'ലവ് ജിഹാദ്' ആശയം ബിജെപി മുന്നോട്ട് വച്ചു. ചില ക്രിസ്ത്യൻനാമധാരികൾ ഈ കുരുക്കിൽ വീഴുകയും ചെയ്തു
.
അടുത്തിടെ ഇറങ്ങിയ ഒരു ബോളിവുഡ് ചിത്രമായ കേരളാ സ്റ്റോറിയും സമാനമായ അവകാശവാദങ്ങൾ ഉന്നയിച്ചു - കേരളത്തിൽ നിന്നുള്ള നിരവധി സ്ത്രീകളെ നിർബന്ധിതമായി ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുകയും മിഡിൽ ഈസ്റ്റിലെ ISIL (ISIS) ഗ്രൂപ്പിന് വേണ്ടി പോരാടാൻ അയക്കുകയും ചെയ്തതായുള്ള ചലച്ചിത്രത്തിനു ബിജെപി രാജ്യത്തുടനീളം പ്രദർശനം സംഘടിപ്പിച്ചപ്പോൾ ചിത്രത്തെ മോദി പ്രശംസിച്ചു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ചില കത്തോലിക്കാ സഭകൾഅവരുടെ സഭയ്ക്കും സൺഡേ സ്കൂൾ വിദ്യാർത്ഥികൾക്കും വേണ്ടി ചിത്രംപ്രദർശിപ്പിച്ചു. സിനിമയിൽ ഉന്നയിച്ച ആരോപണങ്ങൾ പ്രാദേശിക സമൂഹങ്ങളും സ്വതന്ത്ര വിദഗ്ധരും വ്യാപകമായി പൊളിച്ചു.

കേരളത്തിലെ ക്രിസ്ത്യാനികൾ ഇസ്ലാമിക ജിഹാദിൻ്റെ വിവിധ രൂപങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവാന്മാരാണെന്ന് പറഞ്ഞുകൊണ്ട് കേരളത്തിലെ ബിജെപി നേതാക്കൾ 'ലൗ ജിഹാദി'ൽ 
പാർട്ടിയുടെ ശ്രമത്തെ ന്യായീകരിച്ചു.“എല്ലാത്തരം ലൗജിഹാദിനെയും ചെറുക്കാൻ കേരളത്തിലെ കൂടുതൽ ക്രിസ്ത്യാനികൾ ബിജെപിയുമായി കൈകോർക്കുന്നു. എന്നാൽ കമ്മ്യൂണിസ്റ്റുകളും കോൺഗ്രസും ഇപ്പോഴും ജിഹാദി ഘടകങ്ങളെ പിന്തുണയ്ക്കുകയാനിന്നു ബിജെപി കരുതുന്നു.

കേരളത്തിൽ കുറഞ്ഞത് മൂന്ന് മണ്ഡലങ്ങളിലെങ്കിലും ബി.ജെ.പി വിജയിക്കുമെന്ന് ബിജെപിക്കാർ പറയുന്നത്തിനു അടിസ്ഥാനമുണ്ട്. ഇസ്ലാമിക മതമൗലികവാദികളുടെ പിന്തുണയോടെ അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി മുൻകാലങ്ങളിൽ എൽ.ഡി.എഫും യു.ഡി.എഫുംതങ്ങളുടെ വിജയസാധ്യത
തകർത്തിരുന്നു.   ഇത്തവണ അത് മാറുമെന്നാണ് അവ പ്രതീക്ഷിക്കുന്നത്. 

2014ൽ ബിജെപി അധികാരത്തിൽ വന്നതിന് ശേഷം ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ കാണുന്ന തരത്തിലുള്ള മതപരമായ വിള്ളലുകൾ കേരളം കാണില്ലെന്ന് കോൺഗ്രസ് നേതാക്കൽ പറയുന്നു.
കേരളത്തെയും അതിൻ്റെ ചരിത്രത്തെയും ജനങ്ങളെയും മനസ്സിലാക്കുന്നതിൽബിജെപി പരാജയപ്പെട്ടു.  മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഒരുസഹസ്രാബ്ദത്തിലേറെയായി സഹവർത്തിത്വത്തിലാണെന്ന്  യുഡിഎഫ്
അവകാശപ്പെടുന്നു. കേരള സമൂഹത്തിൽ ന്യൂനപക്ഷങ്ങൾ തുല്യ പങ്കാളികളാണ്. ഇതിന്റെ  രസതന്ത്രം ബിജെപിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല.

ഇന്ത്യ മുന്നണിയെ പൊളിക്കാനാണ് എൽ ഡി എഫിലെ പ്രബല വിഭാഗം മുന്നണിയുടെ രൂപീകരണ സമയം മുതൽ ശ്രമിച്ചു പോന്നത്. യുപിയിലെ മായാവതിയെപ്പോലെ മോദി വിരുദ്ധ കൂട്ടായ്മയെ ദുർബലപ്പെടുത്തുക
എന്ന പരിപാടിയിട്ടു അവർ അത് നടപ്പിലാക്കാൻ ശ്രമിക്കുകയായിരുന്നു.

കേരളത്തിലെ വോട്ടർമാരുടെ പോളിംഗ് പാറ്റേണുകൾ  കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ ഫലങ്ങളിലേക്ക് വെളിച്ചം വീശുന്നവയാണ്. ഉയർന്ന പോളിംഗ് ശതമാനം തങ്ങൾക്ക് അനുകൂലമാകുമെന്ന് ഓരോ മുന്നണിയും
അവകാശപ്പെടുന്നുണ്ടെങ്കിലും, സംസ്ഥാനത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെവിശകലനം കാണിക്കുന്നത് ഉയർന്ന പോളിംഗ് ശതമാനം - 80 ശതമാനത്തിൽകൂടുതൽ - യു ഡി എഫിന് ഗുണം ചെയ്യുമെന്നാണ്.

2019ൽ സംസ്ഥാനത്ത് 77.67 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടും , 20ൽ 19 സീറ്റും യുഡിഎഫ് നേടി. അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള 1977 (79.2 ശതമാനം), 1989 (79.03ശതമാനം) തെരഞ്ഞെടുപ്പുകളിൽ ഉയർന്ന പോളിംഗ് രേഖപ്പെടുത്തി, ഇവരണ്ടും കോൺഗ്രസിന് അനുകൂലമായിരുന്നു.
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് തൊട്ടുപിന്നാലെ നടന്ന 1984-ലെ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 77.13 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കോൺഗ്രസ് 17 സീറ്റുകൾ നേടി.

1977ൽ സിപിഐ, കേരള കോൺഗ്രസ്, മുസ്ലീം ലീഗ് എന്നിവയുമായി കോൺഗ്രസ് സഖ്യത്തിലായിരുന്നു എന്നതാണ് ശ്രദ്ധേയം. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ഇന്ത്യയിലെ മറ്റ് രാജ്യങ്ങൾ പാർട്ടിയെ ശിക്ഷിച്ചപ്പോഴും കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണി സംസ്ഥാനത്ത് 17 സീറ്റുകൾ നേടി.
2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ പോളിങ് 71.43 ശതമാനം മാത്രമായിരുന്നു. 

എൽ.ഡി.എഫ് 18 സീറ്റുകൾ നേടിയപ്പോൾ യു.ഡി.എഫിനും എൻ.ഡി.എക്കും ഓരോ സീറ്റ് വീതം ലഭിച്ചു.1996ൽ 71.13 ശതമാനമായിരുന്നു പോളിങ്. എൽഡിഎഫ് 10 സീറ്റുകൾ നേടി,താരതമ്യേന ശക്തമായ പ്രകടനം. 1999ൽ 70.19 ശതമാനം പോളിങ്രേഖപ്പെടുത്തിയ 9 സീറ്റുകളിൽ ഇടതുപക്ഷം വിജയിച്ചു.

കടുത്ത ഭരണവിരുദ്ധ വികാരം ഉണ്ടാകുമ്പോൾ വോട്ടിംഗ് ശതമാനം വർദ്ധിക്കുന്നു. എൽഡിഎഫിൻ്റെ കർക്കശമായ കേഡർ അധിഷ്ഠിത ‘ഉറപ്പുള്ള വോട്ടുകളിൽ’ നിന്ന് വ്യത്യസ്തമായി, വോട്ടർമാരുടെ
എണ്ണത്തിലുണ്ടായ കുതിച്ചുചാട്ടം യു.ഡി.എഫിന് ഗുണകരമാണ. പോളിംഗ് ശതമാനം ഉയരുന്നത് ഇടതുപക്ഷ ഇതര വോട്ടുകളുടെ വർദ്ധനയാണ് അർത്ഥമാക്കുന്നത

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ (77.5 ശതമാനം) രേഖപ്പെടുത്തിയ പോളിംഗ് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചതാണ്. എന്നിരുന്നാലും, ഭരണവിരുദ്ധത വോട്ടെടുപ്പ് വർദ്ധിപ്പി .
ശബരിമല വിഷയവും അന്നത്തെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വവും 2014 ലെ 73.6% ൽ നിന്ന് 4% വർധിച്ച പോളിങ് ശതമാനം 2019-ൽ വർധിച്ചു.

1989-ലെ 79.03 ശതമാനത്തിന് ശേഷം മൂന്ന് ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ പോളിംഗ് നിരക്കായിരുന്നു ഇത്. വടക്കൻ കേരളത്തിലെ ജില്ലകൾ സംസ്ഥാനത്തിൻ്റെ മധ്യ-തെക്കൻ മേഖലകളേക്കാൾഉയർന്ന പോളിംഗ് രേഖപ്പെടുത്തി.ഏറ്റവും കൂടുതൽ പോളിംഗ്രേഖപ്പെടുത്തിയത് കണ്ണൂരിലാണ് (83.21%) കോൺഗ്രസ് നേതാവ് കെ സുധാകരൻ സി പി എം സിറ്റിംഗ് എംപി പി കെ ശ്രീമതിക്കെതിരെ മത്സരിക്കുകയും 94,559 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു.

രാഹുലിൻ്റെ സ്ഥാനാർത്ഥിത്വത്തിന് ശേഷം ശ്രദ്ധാകേന്ദ്രമായ വയനാട് 2009-ൽ മണ്ഡലം രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി - 80.31 ശതമാനം .2019 ലെ ഏറ്റവും കുറഞ്ഞ പോളിംഗ്
രേഖപ്പെടുത്തിയത് തിരുവനന്തപുരത്താണ് (73.66 ശതമാനം), പത്തനംതിട്ട (74.24 ശതമാനം), ആറ്റിങ്ങൽ (74.4 ശതമാനം), കൊല്ലത്ത് (74.66 ശതമാനം).2019ൽ കേന്ദ്രത്തിൽ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്ന തോന്നലുണ്ടായിരുന്നു. അതിനാൽ മുസ്ലീം വോട്ടുകളിൽ ഭൂരിഭാഗവും യു ഡിഎഫിലേക്കാണ് പോയതു.
.
എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യം വ്യത്യസ്തമാണ്. സംസ്ഥാന സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം ഇടതുപക്ഷത്തെ കാര്യമായിബാധിക്കും. അതിനൊപ്പം കേന്ദ്രത്തിനെതിരായ ഭരണവിരുദ്ധവികാരവും വോട്ടിങ്ങിൽ പ്രതിഫലിച്ചു.

Join WhatsApp News
M. Saju 2024-04-26 14:15:29
ടി സർവേ തികച്ചും സത്യസന്തമാണെന്ന് എനിക്കു മനസ്സിലാകുന്നു
abdulpunnayurkulam 2024-04-26 17:17:13
Kurian sir, it's really admirable that you are taking time to write this article, though it is lengthy.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക