ന്യൂയോര്‍ക്ക്: രാഷ്ട്രം അറുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം കൊണ്ടാടുന്ന ഈ
ആഘോഷവേളയില്‍ ലോകമെമ്പാടുമുള്ള ഭാരതീയര്‍ക്കും, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ
പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ്
നേതാക്കള്‍ മംഗളകരമായ സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നു.
രാജ്യം
നേരിടുന്ന തീവ്രവാദ ഭീഷണികളെയും, വിഘടനവാദങ്ങളെയും പ്രതിയോഗിക്കാന്‍
രാജ്യസ്നേഹികള്‍ സജ്ജരാകണമെന്നും, അഴിമതിയും ദാരിദ്രവും തുടച്ചു മാറ്റാന്‍
ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണമെന്നും, സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത്
ജീവന് പൊലിഞ്ഞ ആയിരക്കണക്കിനു ധീരദേശാഭിമാനികള്‍ക്ക് അഭിവാദ്യങ്ങള്‍
അര്‍പ്പിക്കുകയും, അവരുടെ ദീപ്തമായ ഓര്‍മ്മകള്‍ രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിന്റെ
ഭാഗമാക്കണമെന്നും ഇന്ത്യന്‍ ഓവര്‍സീ കോണ്‍ഗ്രസ്സ് നേതാക്കളായ ഫാദര്‍ ഡാനിയേല്‍
പുല്ലേലില്‍, ജോാസഫ് കുരിയപ്പുറം, പോള്‍ കറുകപ്പിള്ളില്‍, ഷാജി ആലപ്പാട്ട്
എന്നിവര്‍ ഒരു സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.