ന്യൂയോര്‍ക്ക്: ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്ക (ഫോമ) എല്ലാവര്ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു. സ്വാതന്ത്ര്യത്തിന്റെ അറുപത്തിയഞ്ചാം പിറന്നാള്‍ ആഘോഷിക്കുന്ന ഭാരതം, ലോകരാജ്യങ്ങള്‍ക്കിടയില്‍ കൂടുതല്‍ കീര്‍ത്തിയോടെ, മുഖമുദ്രയായ മതേതരത്വം കാത്തുസൂക്ഷിച്ച് മുന്നോട്ടുപോകട്ടെയെന്ന് ഫോമാ പ്രസിഡന്റ് ജോണ്‍ ഊരാളില്‍ ആശംസിച്ചു.
സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്കിയവരുടേയും, മാതൃരാജ്യത്തിനുവേണ്ടി രക്തസാക്ഷികളായവരുടേയും ജീവിതം ഇന്നത്തെ നേതാക്കള്‍ക്കും, ഭരണാധികാരികള്‍ക്കും പ്രചോദനവും വഴികാട്ടിയും ആകട്ടെ എന്ന് ഫോമ സെക്രട്ടറി ബിനോയി തോമസ് ആശംസിച്ചു.
ഇന്ത്യയ്ക്കും, ഓരോ ഇന്ത്യക്കാരനും കൂടുതല്‍ ഐശ്വര്യവും, നന്മയും, സമാധനവും ഉണ്ടാകട്ടെ എന്ന് ട്രഷറര്‍ ഷാജി എഡ്വേര്‍ഡ് ആശംസിച്ചു.