ന്യൂയോര്‍ക്ക്: കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ഇക്കൊല്ലത്തെ
ഓണാഘോഷം വിപുലമായ പരിപാടികളോടെ കൊണ്ടാടുന്നു. സെപ്തംബര്‍ 10 ശനിയാഴ്ച
ഉച്ചയ്ക്ക് 12 മണിക്ക് ക്വീന്‍സ് ഹൈസ്കൂള്‍ ഓഫ് ടീച്ചിംഗ്
ഓഡിറ്റോറിയത്തിലാണ് (74-20 കോമണ്‍വെല്‍ത്ത് ബൗളിവാഡ്, ബെല്‍റോസ്,
ന്യൂയോര്‍ക്ക് 11426) ആഘോഷങ്ങള്‍ നടക്കുക. പരമ്പരാഗത രീതിയില്‍
സംഘടിപ്പിച്ചിരിക്കുന്ന ഈ ഓണാഘോഷത്തില്‍, പ്രതിഭാധനരായ കലാകാരന്മാരും കലാകാരികളും
വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അതരിപ്പിക്കുമെന്ന് പ്രസിഡന്റ് സണ്ണി പണിക്കര്‍
ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു.
സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ
വിശിഷ്ടാതിഥികള്‍ പങ്കെടുക്കുന്ന ഈ ആഘോഷം ഏറെ ആകര്‍ഷണീയമാക്കാനുള്ള
പ്രയത്നത്തിലാണ് സംഘാടകര്‍. ഈ ഓണാഘോഷത്തില്‍ പങ്കുചേരാന്‍ എല്ലാവരേയും, വിശിഷ്യാ
കേരളസമാജം അംഗങ്ങളേയും കുടുംബാംഗങ്ങളേയും, ബന്ധുമിത്രാദികളേയും സമാജം ഭാരവാഹികള്‍
ഹാര്‍ദ്ദവമായി സ്വാഗതംചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സണ്ണി
പണിക്കര്‍ (പ്രസിഡന്റ്) 917 770 7768, ജോണ്‍ പോള്‍ (വൈസ് പ്രസിഡന്റ്) 917 880
9045, വറുഗീസ് കെ. ജോസഫ് (സെക്രട്ടറി) 516 302 3563, വര്‍ഗീസ് ലൂക്കോസ്
(ജോയിന്റ് സെക്രട്ടറി) 516 263 8289, സിറിയക് തോട്ടം (ട്രഷറര്‍) 516 528
9145.