പ്രവാചക നിന്ദ: പെണ്‍കുട്ടിക്കെതിരേയുള്ള കേസ് ജുവനൈല്‍ കോടതിയിലേക്ക് മാറ്റി
Published on 25 September, 2012
ഇസ്ലാമാബാദ്: പ്രവാചകനെ നിന്ദിച്ചുവെന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത
ക്രിസ്ത്യന്‍ ബാലികക്കെതിരായ കേസ് ജുവനൈല്‍ കോടതിക്കു കൈമാറാന്‍ പാക് കോടതി
ഉത്തരവിട്ടു. 14കാരിയായ റിംശ മസീഹിന്റെവയസ് സംബന്ധിച്ച രേഖകള്‍ മെഡിക്കല്‍
ബോര്‍ഡ് കോടതിയില്‍ സമര്പ്പിച്ചതത്തേുടര്ന്നാണിത്.
റിംശക്കെതിരെ
ജുവനൈല്‍ കോടതിയില്‍ പ്രത്യേക കുറ്റപത്രം സമര്‍പ്പിക്കാനും ജില്ലാ, സെഷന്‍സ്
ജഡ്ജി ജാവേദ് അബ്ബാസ് ഹസന് നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ദിവസം റിംശക്കെതിരെ പോലീസ്
കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല