റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി റിപ്പോര്‍ട്ട്
Published on 24 August, 2011
തൃശൂര്‍: കഴിഞ്ഞ ദിവസം ട്രെയിനില്‍ നിന്ന് പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ
പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി വൈദ്യപരിശോധന റിപ്പോര്‍ട്ട്.
പതിനയ്യായിരം രൂപയുമായി അനുജത്തിക്കൊപ്പം വീടുവിട്ടിറങ്ങിയ ഒറീസ സ്വദേശിനി
നന്ദിനി(15) ആണ് പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍
പറയുന്നത്.
അനുജത്തിയുമൊത്തു നാടുവിടാനൊരുങ്ങിയ നന്ദിനിയെ പണം അപഹരിച്ചശേഷം
സുഹൃത്തായ യുവാവ് ട്രെയിനില്‍നിന്നു തള്ളിയിടുകയായിരുന്നെന്നു പോലീസ്
സംശയിക്കുന്നത്.. കുട്ടിയുടെ കൈവശമുണ്ടായിരുന്ന പതിനയ്യായിരത്തോളം രൂപ
നഷ്ടപ്പെട്ടിട്ടുണ്ട്. പുതുക്കാട് നന്ദിനിക്കൊപ്പം കണ്ട ഒറീസ സ്വദേശിയെ
കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്.
പുതുക്കാട് ചിറ്റിശേരി
തുണ്ടേപ്പറമ്പില് പി.എ. സിറാമിക്സ് കമ്പനിയിലെ ജീവനക്കാരനായ ഒറീസ സ്വദേശി
ഭരത്സീനയ്യ ദമ്പതികളുടെ മക്കളാണ് ഇരുവരും കഴിഞ്ഞ തിങ്കളാഴ്ച കുട്ടികളെ
കാണാതായതായി കമ്പനിയുടമയാണ് പോലീസില്‍ പരാതി നല്‍കിയത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല