ലാഹോര്‍ :വെടിയേറ്റു മരിച്ച പഞ്ചാബ് ഗവര്‍ണര്‍ സല്മാന് തസീറിന്റെ മകന് ശഹബാസ് തസീറിനെ ലാഹോറിലെ ഗള്ബര്ഗ് മേഖലയില്‍ നിന്നും വെള്ളിയാഴ്ച്ച തട്ടികൊണ്ടുപോയതായി പാക് പോലീസ്.
സുഹൃത്തിനൊപ്പം കാറില്‍ സഞ്ചരിക്കുമ്പോഴാണ് ആയുധ ധാരികള്‍ റാഞ്ചിയത്. വാര്‍ത്ത ശഹബാസിന്റെ സഹോദരന് സ്ഥിരീകരിച്ചിട്ടുണ്ട് .ജനുവരി നാലിനാണ് പഞ്ചാബ് ഗവര്‍ണര്‍ അംഗരക്ഷകന്റെ വെടിയേറ്റു മരിച്ചത്.