ഫിലഡല്‍ഫിയ: ശ്രീനാരായണ അസോസിയേഷന് ഫിലഡല്‍ഫിയയുടെ ആഭിമുഖ്യത്തില്‍ ഈവര്‍ഷത്തെ
ശ്രീനാരായണ ഗുരുദേവ ജയന്തിയും ഓണാഘോഷവും സംയുക്തമായി അപ്പര്ഡാര്ബിയിലെ ശ്രീനാരായണ
ഹാളില്‍ (അമേരിക്കന്‍ ഹെല്‍ത്ത്കെയര്‍) വച്ച് സെപ്റ്റംബര്‍ 11 നു രാവിലെ പത്ത്
മണി മുതല്‍ വിപുലമായ ചടങ്ങുകളോട് കൂടി നടത്തുവാന്‍ തീരുമാനിച്ചു .
രാവിലെ
പത്തു മണിക്കാരംഭിക്കുന്ന ജയന്തി സമ്മേളനത്തില്‍ ഗുരു ദേവ ദര്‍ശനങ്ങളെ അപഗ്രഥിച്ചു
കൊണ്ട് പ്രമുഖ വ്യക്തികള്‍ സംസാരിക്കുന്നു. തുടര്‍ന്ന് ആഘോഷ പരിപാടികളുടെ
ഭാഗമായ് വാദ്യ മേളങ്ങളോടെ മഹാബലിയെ ആനയിക്കല്‍, തിരുവാതിര, വിഭവ സമൃദ്ധമായ ഓണസദ്യ
ഉച്ച തിരിഞ്ഞു വിവിധ കലാപരിപാടികള്‍ തുടങ്ങിയവ ഉണ്ടായിരിക്കും.