ടൊറന്റോ: മലയാളി ക്രിസ്ത്യന്‍ അസംബ്ലി, ഹാമില്ട്ടണ് (കാനഡ) ടാലന്റ് നൈറ്റ് 2011 നടത്തി. കാല്വിന് ക്രിസ്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് പരിപാടികള്‍ അരങ്ങേറിയത്.
സീനിയര്‍ പാസ്റ്റര്‍ റവ. ഏബ്രഹാം തോമസ് അധ്യക്ഷതവഹിച്ചു. റവ. ജോണ്‍ തോമസ് (ഐ.ആര്.സി, ടൊറന്റോ) സന്ദേശം നല്കി. റവ. ജോണ്സണ് ജോര്‍ജ്, ജോര്‍ജ് ജോസഫ്, കെ.പി. മാത്യു തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. എംസിഎ ക്വയര്‍ പ്രാര്‍ത്ഥനാഗീതം ആലപിച്ചു.
എംസിഎ സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ വിവിധ പരിപാടികള്‍, ഹെബ്രോണ്‍ പെന്തക്കോസ്തല്‍ ചര്‍ച്ച് ടൊറന്റോയുടെ സ്കിറ്റ് തുടങ്ങിയവയായിരുന്നു പ്രധാന ആകര്‍ഷണം.
ജോണ്‍ മാത്യു, എസി ചെറിയാന് എന്നിവര്‍ മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്കി. ഹാമില്ട്ടണ് സിറ്റിയിലെ ഏക മലയാളി പള്ളിയാണ് എം.സിഎ.