ന്യൂഡല്‍ഹി: പൊള്ളലേറ്റ് മരിച്ച മലയാളി നഴ്സുമാര്‍ക്കു ധീരതയ്ക്കുള്ള പരമോന്നത
പുരസ്കാരം ലഭിച്ചു. കോല്‍ക്കത്തയിലെ എഎംആര്‍ഐ ആശുപത്രിയിലെ തീപിടിത്തത്തില്‍
മരിച്ച കോട്ടയം സ്വദേശികളായ രമ്യ രാജപ്പന്, പി.കെ. വിനീത എന്നിവര്‍ക്കു
ധീരതയ്ക്കുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പുരസ്കാരമായ രാഷ്ട്രപതിയുടെ സര്‍വോത്തം
ജീവന് രക്ഷാ പഥക് മരണാനന്തര ബഹുമതിയായി നല്കി ആദരിക്കും. ഒരു ലക്ഷം രൂപയും
ആഭ്യന്തര മന്ത്രി ഒപ്പിട്ട ബഹുമതി പത്രവുമാണ് അവാര്‍ഡ്.
ഇവര്‍ക്കു പുറമേ കേരളത്തില്‍ നിന്നു മുഹമ്മദ് നിഷാദിന് ധീരതയ്ക്കുള്ള ഉത്തം ജീവന് രക്ഷാ പഥക് പ്രഖ്യാപിച്ചിട്ടുണ്ട്. 60,000 രൂപയും പ്രശസ്തിപത്രവുമാണു പുരസ്കാരം. ജീവന് രക്ഷാ പഥകിന് അര്‍ഹരായ 37 പേരില്‍ നിരവധി പല മലയാളികളുണ്ട്. മരണാനന്തര ബഹുമതിയായി സി.എസ് സുരേഷ് കുമാര്‍, ജിഷ്ണു വി. നായര്‍, അജി ചെരിപ്പനാട്ട് കൊച്ച്, സി.കെ അന്‍ഷിഫ്, കെ. സഹസാദ് എന്നിവരാണു കേരളത്തില്‍ നിന്നു പുരസ്കാരം നേടിയ മറ്റുള്ളവര്‍. 40,000 രൂപയും പ്രശസ്തി പത്രവുമാണ് ഈ പുരസ്കാരം. ഉത്തരാഖണ്ഡ് സ്വദേശിയായ സംഗീത അഗര്‍വാളിനും മരണാനന്തര ബഹുമതിയായി സര്‍വോത്തം ജീവന് രക്ഷാ പഥക് പ്രഖ്യാപിച്ചിട്ടുണ്ട്.

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല