ന്യൂയോര്‍ക്ക്: ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിച്ച നൂറുദിന കര്‍മ്മപരിപാടിയിലെ
എല്ലാ പദ്ധതികളും സമയബന്ധിതമായി നടപ്പാക്കുന്നതില്‍ വിജയിച്ച ഉമ്മന്‍ചാണ്ടി
സര്‍ക്കാരിനെ പ്രവാസി കേരളാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ജനറല്‍
സെക്രട്ടറി ഷോളി കുമ്പിളുവേലി അഭിനന്ദനങ്ങള്‍ അറിയിച്ചു.
ഒരു രൂപയ്ക്ക്
അരി വിതരണം ചെയ്യാന്‍ സാധിച്ചത് കേരളത്തിലെ ലക്ഷക്കണക്കിനുവരുന്ന
പാവപ്പെട്ടവര്‍ക്ക് വലിയ ആശ്വാസമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്മാര്‍ട്ട്
സിറ്റിയും, മെട്രോ റയില്‍ പദ്ധതിയും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുള്ള
ഇച്ഛാശക്തിയും സര്‍ക്കാരിനുണ്ടാവണമെന്നും ഷോളി കുമ്പിളുവേലി അഭ്യര്‍ത്ഥിച്ചു.