ഹഡ്സണ്‍വാലി: സി.എസ്.ഐ ഹഡ്സണ്‍വാലി സഭയില്‍ സുവിശേഷ മഹായോഗം സെപ്റ്റംബര്‍ 23
മുതല്‍ 25 വരെ നടത്തപ്പെടുന്നു. 23-ന് രാത്രി 7 നും, 24-ന് ശനിയാഴ്ച 5 നും,
25-ന് ഞായറാഴ്ച 4-നുമാണ് മീറ്റിംഗുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
സുപ്രസിദ്ധ സുവിശേഷ പ്രാസംഗികനും വാഗ്മിയുമായ സെന്റ് തോമസ്
ഇവാഞ്ചലിക്കല്‍ സഭ വൈദീകന് റവ. കെ.എസ്. ജയിംസ് മൂന്നു ദിവസങ്ങളിലായി നടക്കുന്ന
യോഗങ്ങളില്‍ ദൈവ വചനത്തില്‍ നിന്ന് ദൂത് നല്‍കുന്നതാണ്.
സെപ്റ്റംബര്‍
23-ന് വെള്ളിയാഴ്ച വൈകുന്നേരം 7-ന് ആരംഭിക്കുന്ന കണ്‍വെന്‍ഷന്റെ കണ്‍വീനര്‍മാര്‍
ഫിലിപ്പ് ഇട്ടിയും, ഐപ്പ് വര്‍ഗീസുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ബന്ധപ്പെടുക: ബിനു ടി. ജോണ്‍ (845 356 0206), കുര്യന് ടി. ഉമ്മന്‍ (845 2987303),
ജോണ്‍ ഈപ്പന് ( 201 38 78818), ഫിലിപ്പ് ഇട്ടി (845 352 2321), ഐപ്പ് വര്‍ഗീസ്
(845 362 2517). കുര്യന് ടി. ഉമ്മന്‍ അറിയിച്ചതാണിത്.