Image

ഡേവിസ് ആറ്റുപുറത്തിന്റെ സംസ്‌കാരം മേയ് എട്ടിന്

Published on 02 May, 2013
ഡേവിസ് ആറ്റുപുറത്തിന്റെ സംസ്‌കാരം മേയ് എട്ടിന്
വിയന്ന: ഓസ്ട്രിയന്‍ മലയാളി ഡേവിസ് ആറ്റുപുറത്തിന്റെ സംസ്‌കാരം മേയ് 8ന് (ബുധന്‍) ഉച്ചകഴിഞ്ഞ് രണ്ടിന് വിയന്നയിലെ പന്ത്രണ്ടാമത്തെ ജില്ലയിലുള്ള ഫ്രീഡ്‌ഹോഫ് മൈഡിലിംഗില്‍ നടക്കും. 

മൈഡിലിംഗ് സെമിത്തേരിയില്‍ എത്തിച്ചേരാനുള്ള ഏറ്റവും എളുപ്പ വഴി ഉസെക്‌സില്‍ ഫിലഡെല്‍ഫിയബ്രുക്കെയില്‍ ഇറങ്ങുക. സ്‌റ്റേഷനില്‍ നിന്നും ഷേഡിഫ്ക്കാപ്ലാറ്റ്‌സ് ദിശയിലേയ്ക്ക് നടന്നാല്‍ നൂറ് മീറ്ററിനുള്ളില്‍ തന്നെയാണ് സെമിത്തേരി. 

കുടുംബസമ്മേതം വിയന്നയില്‍ സ്ഥിര താമസമാക്കിയ ഡേവിസ് ഏപ്രില്‍ 27 നാണ് നിര്യാതനായത്. ഓസ്ട്രിയന്‍ മലയാളികളുടെ സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം രണ്ടു വര്‍ഷമായി ശാരീരിക അസ്വാസ്ത്യങ്ങളെ തുടര്‍ന്ന് വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു. 

റിപ്പോര്‍ട്ട്: ജോബി ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക