Image

വേള്‍ഡ് വൈഡ് വെബിന് ഇരുപതാം പിറന്നാള്‍

ജോസ് കുമ്പിളുവേലില്‍ Published on 02 May, 2013
വേള്‍ഡ് വൈഡ് വെബിന് ഇരുപതാം പിറന്നാള്‍
ജനീവ: വേള്‍ഡ് വൈഡ് വെബിലേക്കുള്ള സൗജന്യ പ്രവേശനത്തിന്റെ ഇരുപതാം വാര്‍ഷികം ലോകം ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി ലോകത്തെ ആദ്യ വെബ് പേജ് വീണ്ടും സൈബര്‍ ലോകത്ത് പ്രദര്‍ശിപ്പിക്കുകയും ചെയ്യും.

ജനീവ കേന്ദ്രീകരിച്ചാണ് വേള്‍ഡ് വൈഡ് വെബിന്റെ പിറന്നാളാഘോഷത്തിലെ പ്രധാന പരിപാടികള്‍ സംഘടിപ്പിച്ചത്. ആദ്യ വെബ് പേജ് പുനര്‍നിര്‍മിക്കുക എന്ന ദൗത്യം നിര്‍വഹിച്ചത് സേണിലെ ശാസ്ത്രജ്ഞര്‍.

വേള്‍ഡ് വൈഡ് വെബ് എന്ന സാങ്കേതിവിദ്യയെക്കുറിച്ചു തന്നെയായിരുന്നു ആദ്യ വെബ് പേജിലെ പരാമര്‍ശം. വെബിന്റെ ഉത്പത്തി, പ്രാധാന്യം, ആധുനിക ലോകത്തെ സ്വാധീനിച്ച രീതി എന്നിവ വരും തലമുറകള്‍ക്ക് മനസിലാക്കാന്‍ സാധിക്കുന്ന തരത്തിലായിരിക്കും ആദ്യ വെബ് പേജ് പുനര്‍നിര്‍മിക്കുക.

ബ്രിട്ടീഷ് ഫിസിസിസ്റ്റ് ടിം ബേണേഴ്‌സ് ലീയാണ് വേള്‍ഡ് വൈഡ് വെബിന്റെ ഉപജ്ഞാതാവ്. 1989 മുതല്‍ സേണ്‍ ഫിസിസിസ്റ്റുമാര്‍ക്ക് വിവരങ്ങള്‍ കൈമാറാന്‍ ഇത് ഉപയോഗിച്ചിരുന്നു.

ലോകത്തില്‍ ഇഥംപ്രദമായി 1993 ഏപ്രില്‍ 30 നാണ് വേള്‍ഡ് വൈഡ് വെബ് (ംംം) തുറന്നു നല്‍കിയത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകള്‍ കൊണ്ട് 14 മില്യാര്‍ഡന്‍ വെബ് സൈറ്റുകളാണ് ഉപയോഗത്തിലുള്ളത്. ഇപ്പോഴുള്ള വെബ് ഉപയോക്താക്കളുടെ എണ്ണം മില്യന്‍ കവിയും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക