Image

ബംഗ്ലാദേശിലെ അടിമവേല: മാര്‍പാപ്പാ അപലപിച്ചു

ജോസ് കുമ്പിളുവേലില്‍ Published on 02 May, 2013
ബംഗ്ലാദേശിലെ അടിമവേല: മാര്‍പാപ്പാ അപലപിച്ചു
വത്തിക്കാന്‍സിറ്റി: ബംഗ്ലാദേശില്‍ വിദേശ കുത്തകകള്‍ക്കുവേണ്ടി നാട്ടുകാരെ അടിമപ്പണിക്കു തുല്യമായി ജോലി ചെയ്യിക്കുന്ന സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പ. ഇതിനെ ശക്തമായി അപലപിക്കുകയും ചെയ്തു പാപ്പാ. 

കഴിഞ്ഞ ആഴ്ച കെട്ടിടം തകര്‍ന്ന് നാനൂറോളം ബംഗ്ലാദേശി തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവത്തോടു പ്രതികരിക്കുകയായിരുന്നു പാപ്പാ. യൂറോപ്യന്‍ ആഡംബര വസ്ത്ര നിര്‍മാണ കമ്പനികള്‍ക്കു വേണ്ടി കരാര്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് അപകടത്തില്‍ മരിച്ചത്.

ഇത്തരം സ്ഥാപനങ്ങള്‍ ലാഭം മാത്രം നോക്കിയല്ല പ്രവര്‍ത്തിക്കേണ്ടതെന്ന് മാര്‍പാപ്പ അഭിപ്രായപ്പെട്ടു. മാസം 38 യൂറോയ്ക്കു തുല്യമായ തുക മാത്രം ശമ്പളം പറ്റിയാണ് പലരും അവിടെ ജോലി ചെയ്തിരുന്നതെന്ന് വെളിപ്പെടുത്തല്‍ തന്നെ ഞെട്ടിച്ചെന്നും പാപ്പാ പറഞ്ഞു.

ജോലിക്കു ന്യായമായ ശമ്പളം നല്‍കാതിരിക്കുക, ലാഭം നോക്കി ജോലി നിഷേധിക്കുക, ലാഭമുണ്ടാക്കാന്‍ മാത്രം പ്രവര്‍ത്തിക്കുക തുടങ്ങിയ കാര്യങ്ങള്‍ ദൈവത്തിനെതിരാണെന്നും മാര്‍പാപ്പാ വത്തിക്കാന്‍ റേഡിയോയിലൂടെ വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക