Image

ഫ്രാങ്ക്ഫര്‍ട്ടില്‍ മാര്‍ യൗസേപ്പിതാവിന്റെ തിരുനാള്‍ മേയ് അഞ്ചിന്

ജോസ് കുമ്പിളുവേലില്‍ Published on 02 May, 2013
ഫ്രാങ്ക്ഫര്‍ട്ടില്‍ മാര്‍ യൗസേപ്പിതാവിന്റെ തിരുനാള്‍ മേയ് അഞ്ചിന്
ഫ്രാങ്ക്ഫര്‍ട്ട്:ഫ്രാങ്ക്ഫര്‍ട്ട് സീറോ മലബാര്‍ സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ തൊഴിലാളികളുടെ മധ്യസ്ഥനായ മാര്‍ യൗസേപ്പിതാവിന്റെ തിരുനാള്‍ ഭക്ത്യാദരപൂര്‍വം ആഘോഷിക്കുന്നു. 

മേയ് അഞ്ചിന് (ഞായര്‍) ഉച്ചകഴിഞ്ഞ് നാലിന് ഫ്രാങ്ക്ഫര്‍ട്ട് റ്യോഡല്‍ഹൈം വി. അന്തോണിയൂസ് ദേവാലയത്തില്‍ നടക്കുന്ന ആഘോഷമായ ദിവ്യബലിയില്‍ ഫാ. സേവ്യര്‍ മാണിക്കത്താന്‍ മുഖ്യകാര്‍മികത്വം വഹിച്ച് സുവിശേഷസന്ദേശം നല്‍കും.  തുടര്‍ന്ന് തിരുനാള്‍ ആഘോഷപരിപാടികളും നടത്തപ്പെടും. 

ജോസഫ് നാമധാരികളായവര്‍ ഏറ്റെടുത്ത് നടത്തപ്പെടുന്ന തിരുനാളാഘോഷങ്ങള്‍ക്ക് ജോസ് പൊന്മേലില്‍, ബിജന്‍ കൈലാത്ത് എന്നിവര്‍ നേതൃത്വം നല്‍കും. ആഘോഷങ്ങളിലേയ്ക്ക് ഏവരേയും സ്‌നേഹപൂര്‍വം ക്ഷണിക്കുന്നതായി ചാപ്ലെയിന്‍ ഫാ. ദേവദാസ് പോള്‍ സിഎംഎഫ് അറിയിച്ചു. 

പള്ളിയുടെ വിലാസം: St. Antonius Kirche, Alexanderstrasse 25, 60489 FrankfurtRödelheim.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക