Image

ലുഫ്ത്താന്‍സയില്‍ ശമ്പളവര്‍ധന

ജോസ് കുമ്പിളുവേലില്‍ Published on 02 May, 2013
ലുഫ്ത്താന്‍സയില്‍ ശമ്പളവര്‍ധന
ബര്‍ലിന്‍: ലോകത്തിലെ മുന്തിയ വിമാനക്കമ്പനിയായ ജര്‍മന്‍ ലുഫ്ത്താന്‍സായിലെ ജീവനക്കാര്‍ക്ക് വേതനം വര്‍ധിപ്പിച്ചു. അഖിലലോക തൊഴിലാളി ദിനമായ മേയ് ഒന്നിന് നടന്ന ചര്‍ച്ചയില്‍ മാനേജ്‌മെന്റും തൊഴിലാളി യൂണിയനും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ തൊഴിലാളികള്‍ മുന്നോട്ടുവച്ച 5.2 ശതമാനം വര്‍ധനയ്ക്കു പകരം 4.7 ശതമാനം ശമ്പളവര്‍ധന സമവായത്തിലൂടെ കരാറാക്കി.

ഇതനുസരിച്ച് ലുഫ്ത്താന്‍സായിലെ സ്റ്റാഫ്, കമ്പനിയുടെ സബ് സിഡിയറികളായ ലുഫ്ത്താന്‍സാ സിസ്റ്റം, ടെക്‌നിക്, കാര്‍ഗോ എന്നീ വിഭാഗത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് ലഭിയ്ക്കും. 26 മാസമാണ് കരാറിന്റെ കാലാവധി. 33000 ജീവനക്കാര്‍ക്ക് ഇതുകൊണ്ട് നേട്ടം ലഭിക്കും. ജര്‍മനിയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ വേര്‍ഡിയുടെ മേല്‍നോട്ടത്തിലാണ് ചര്‍ച്ചകള്‍ നടന്നത്. 

വേതന വര്‍ധന ആവശ്യപ്പെട്ട് ഏപ്രില്‍ 22 ന് നടത്തിയ പണിമുടക്കില്‍ 700 ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയിരുന്നു. കമ്പനിയുടെ ചെലവുചുരുക്കലിന്റെ ഭാഗമായി പോയ വര്‍ഷം അഡ്മിനിസ്‌ട്രേറ്റീവ് തലം ഉള്‍പ്പടെ 3500 തസ്തികകള്‍ വെട്ടിക്കുറച്ചിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക