Image

യക്കോബായ സഭയ്ക്ക് യു.കെ.യില്‍ പുതിയ കൗണ്‍സില്‍ നിലവില്‍ വന്നു.

Published on 04 May, 2013
യക്കോബായ സഭയ്ക്ക് യു.കെ.യില്‍ പുതിയ കൗണ്‍സില്‍ നിലവില്‍ വന്നു.
ലണ്ടന്‍ : യു.കെ.യില്‍ യാക്കോബായ സഭയ്ക്ക് പുതിയ കൗണ്‍സില്‍ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ഞായറാഴ്ച(28/4/2013) കൂടിയ എല്ലാ ഇടവകളുടേയും പ്രാര്‍ത്ഥനാ കൂട്ടായ്മകളുടേയും പ്രതിനിധികളുടെ സംയുക്തമായി നടത്തപ്പെട്ട പള്ളി പ്രതിപുരുഷയോഗത്തില്‍ നിന്ന് 11 പേര്‍ അടങ്ങുന്ന പുതിയ കൗണ്‍സില്‍ അടുത്ത മൂന്ന് വര്‍ഷകാലയളവിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.

JSOC UKകൗണ്‍സിലിന്റെ ചെയര്‍മാനും അഡ്മിനിസ്‌ട്രേറ്ററും ആയി വന്ദ്യ യല്‍ദോസ് കൗങ്ങംപിള്ളില്‍ കോര്‍-എപ്പിസ്‌ക്കോപ്പയും, പ്രസിഡന്റായി ശ്രീ. ഷാജി പീറ്ററും, സെക്രട്ടറിയായി ശ്രീ സാബു കുര്യാക്കോസും, ട്രസ്റ്റിയായി ശ്രീ പീറ്റര്‍ പോള്‍ എന്നിവര്‍ക്ക് പുറമേ, ശ്രീ ബിജു വറുഗീസ്, ശ്രീമതി ലീലാ ബേബി, ശ്രീതി ഷിബി വറുഗീസ്, ശ്രീ. ലിനു മാണി, ശ്രീ ഡാര്‍ലി തോമസ്, ശ്രീ ജോര്‍ജ്ജ് ചെറിയാന്‍ കുഞ്ഞ്, ശ്രീ ഷോയി കുര്യാക്കോസ് എന്നിവര്‍ കൗണ്‍സില്‍ മെമ്പേഴ്‌സായി സ്ഥാനം ഏറ്റൂ.

യോഗത്തില്‍ നൂറില്‍പരം പ്രതിനിധികള്‍ പങ്കെടുത്തു. കൂടുതല്‍ ആരാധനകേന്ദ്രങ്ങള്‍, സുവിശേഷവേല, സണ്ടേസ്‌ക്കൂള്‍ പ്രസ്ഥാനം,
ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മുതലായവയിലാരിയ്ക്കും ആദ്യവര്‍ഷം കൗണ്‍സില്‍ ശ്രദ്ധ ചെലുത്തുക. 2006 ല്‍ആണ് ആദ്യത്തെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യു.കെ.കൗണ്‍സില്‍ നിലവില്‍ വന്നത്. മൂന്ന് വര്‍ഷത്തിനുശേഷം 2009 ല്‍ രണ്ടാമത്തേതും തിരഞ്ഞെടുക്കപ്പെട്ടു. മൂന്നാമത്തെ ഈ കൗണ്‍സിലിന്റെ കാലാവധി മൂന്നു വര്‍ഷത്തേയ്ക്കായിരിയ്ക്കും.
എന്ന്,
ശ്രീ സാബു കുര്യാക്കോസ്
(സെക്രട്ടറി)
യക്കോബായ സഭയ്ക്ക് യു.കെ.യില്‍ പുതിയ കൗണ്‍സില്‍ നിലവില്‍ വന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക