Image

കോതമംഗലം സംഗമത്തില്‍ ടി.യു. കുരുവിളയും ഇസ്മയില്‍ റാവുത്തറും പങ്കെടുക്കും

Published on 04 May, 2013
കോതമംഗലം സംഗമത്തില്‍ ടി.യു. കുരുവിളയും ഇസ്മയില്‍ റാവുത്തറും പങ്കെടുക്കും
ബാസില്‍ഡണ്‍ : യുകെയിലെ രണ്ടാമത് കോതമംഗലം സംഗമത്തിന് ഇനി 30 നാള്‍. സംഗമത്തിന്റെ മാമാങ്കത്തിലേക്ക് പങ്കെടുക്കാനായി കോതമംഗലം എംഎല്‍എ ടി.യു കുരുവിളയും നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ഇസ്മയില്‍ റാവുത്തറും എത്തുന്നതായി അറിയിച്ചിട്ടുണ്ട്. 

കഴിഞ്ഞ വര്‍ഷം ബര്‍മിംഗ്ഹാമില്‍ നടന്ന ഒന്നാമതു കോതമംഗലം സംഗമത്തിലും ഇരുവരും പങ്കെടുത്തിരുന്നു. കേരള സര്‍ക്കാരിന്റെ പ്രവാസികാര്യ സംരംഭമായ നോര്‍ക്കറൂട്‌സ് ഡയറക്ടര്‍ ആണ് കോതമംഗലം ആയവന സ്വദേശിയായ ഇസ്മയേല്‍ റാവൂത്തര്‍.

ജൂണ്‍ ഒന്നിന് (ശനി) ബാസില്‍ഡണിനടുത്തുള്ള പിറ്റ്‌സീയിലെ വാട്ട് ടൈലര്‍ കണ്‍ട്രി പാര്‍ക്കിലാണ് രണ്ടാമത് കോതമംഗലം സംഗമം നടക്കുക. രാവിലെ 11ന് തുടങ്ങുന്ന സംഗമത്തില്‍ വിവിധ കലാ പരിപാടികളും കായിക പരിപാടികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ ആസ്വദിക്കാന്‍ പറ്റിയ ഒരു ദിവസമായി മാറ്റാനുള്ള ശ്രമമാണ് സംഘാടകര്‍ നടത്തുന്നത്. ഏതാണ്ട് 60 ഏക്കറോളം പടര്‍ന്നു കിടക്കുന്ന സ്ഥലമാണ് കോതമംഗലം സംഗമത്തിന് വേദിയാകുന്നത്. പങ്കെടുക്കുന്ന എല്ലാവര്‍ക്കും കാര്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലവും കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉല്ലസിക്കുവാന്‍ പറ്റിയ സാഹചര്യവും പാര്‍ക്കിന്റെ പ്രത്യേകതയാണ്.

സംഗമത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്നു അഭ്യര്‍ഥിക്കുന്നു. kothamangalamsangamam@gmail.com

ഷോയി കുര്യാക്കോസ് : 07709037035, ഷീന്‍ ജോണ്‍ : 07730536393, ഷിബു മാത്യു : 07896017375, ബിജു കെ മാത്യു : 07883013201, ജോര്‍ജ് സാബു : 07825794155, ലീലാമ്മ ജോഷി : 07915612028, ജോര്‍ജ് സേവ്യര്‍ : 07929512846, ബിന്ദു ആഷന്‍: 07886277470, ബോബി ജോര്‍ജ് : 07737055971, ബെസ്സി ജിനു : 07958622350, ബെന്‍സന്‍ തോമസ് : 07725575764, മഞ്ജു സിജന്‍ : 07762898890, ജയന്‍ കുര്യാക്കോസ് : 07859902595.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക