Image

ഫ്രാന്‍സ് സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക്

ജോസ് കുമ്പിളുവേലില്‍ Published on 04 May, 2013
ഫ്രാന്‍സ് സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക്
ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയനിലെ പ്രബല ശക്തിയെന്നു വിശേഷിപ്പിക്കുന്ന ഫ്രാന്‍സ് സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലെന്നു യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍. യൂറോ സോണിലെ രാജ്യങ്ങള്‍ പ്രതീക്ഷിച്ചതിലും കൂടുതലായി സാമ്പത്തികമായി ചുരുങ്ങിയെന്നും ഫ്രാന്‍സ് റിസഷന്റെ പടിക്കലെന്നുമാണ് കമ്മീഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരിയില്‍ കമ്മീഷന്‍ കണക്കുകൂട്ടിയതില്‍ നിന്നും വ്യത്യസ്തമായി സാമ്പത്തിക മാന്ദ്യം 0,3% ല്‍ നിന്ന് 0,4% ശതമാനമായി ഉയര്‍ന്നതായും റിപ്പോര്‍ട്ട് തുടരുന്നു. 

ഇപ്പോഴത്തെ അവസ്ഥയില്‍ ഫ്രാന്‍സാണ് ആദ്യത്തെ മാന്ദ്യരാജ്യമായി യൂണിയന്‍ കമ്മീഷന്‍ തുറന്നു കാട്ടുന്നത്. തൊഴിലില്ലായ്മ വര്‍ധനവ് 10.6 % ല്‍ നിന്ന് 10.9% മായി 2014 ല്‍ ഉയരുമെന്നും നിഷേധ വളര്‍ച്ച 0,1% ശതമാനമാണന്നും റിപ്പോര്‍ട്ട് പറയുന്നു. ഫ്രാന്‍സിന്റെ സാമ്പത്തിക കമ്മി(ജിഡിപി) 3.9% ല്‍ നിന്ന് 2014 ല്‍ 4.3% കൂടുമെന്നും പറയുന്നു. 

യൂണിയന്‍ രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് 0,75% ല്‍ നിന്ന് 0,50% ശതമാനമാക്കി കഴിഞ്ഞ ദിവസം കുറച്ചിരുന്നു. യൂറോസോണിലെ തൊഴിലില്ലായ്മ 2012 ല്‍ 11.4% എന്ന ആവറേജില്‍ നിന്ന് 12.2% ആയി കൂടിയതും മാന്ദ്യത്തിന് വഴി തെളിക്കുന്നു. സ്‌പെയിന്‍, ഗ്രീസ് എന്നീ രാജ്യങ്ങളില്‍ 27%മാണ് തൊഴിലില്ലായ്മ നിരക്ക്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക