Image

അതിരമ്പുഴ സംഗമം ജൂണ്‍ 29ന് ബ്ലാക്ക്പൂളില്‍

Published on 04 May, 2013
അതിരമ്പുഴ സംഗമം ജൂണ്‍ 29ന് ബ്ലാക്ക്പൂളില്‍
ബ്ലാക്ക്പൂള്‍: മൂന്നാമത് അതിരമ്പുഴ സംഗമം വിപുലമായ പരിപാടികളോടെ ജൂണ്‍ മാസം 29 (ശനി) ബ്ലാക്ക്പൂളില്‍ നടക്കും. ബ്ലാക്ക് പൂളിലെ ബിസപ്ഹാം കമ്മ്യൂണിറ്റി സെന്ററില്‍ രാവിലെ 10ന് ദിവ്യബലിയോടെ സംഗമ പരിപാടികള്‍ക്ക് തുടക്കമാകും.

തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ ഒട്ടേറെ വിശിഷ്ടവ്യക്തികള്‍ പങ്കെടുക്കും. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വൈവിധ്യമാര്‍ന്ന പരിപാടികളും ഗെയിമുകളും ഗാനമേളയും പരിപാടിയുടെ ഭാഗമാകും. അതിരമ്പുഴയില്‍ നിന്നും പരിസരപ്രദേശങ്ങളില്‍ നിന്നും യുകെയിലേക്ക് കുടിയേറിയിരിക്കുന്നവര്‍ക്കും ഇവിടെ നിന്നും വിവാഹം കഴിച്ച് പോയവര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്. പരിപാടിയുടെ വിജയത്തിനായി രാജു ജോസഫ് കണ്‍വീനറായി 20 അംഗ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജു ജോസഫ്: 07877038426

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക