Image

സ്വീഡിഷ് പൊതുമേഖലയില്‍ വിദേശ ജോലിക്കാര്‍ കൂടുന്നു

ജോസ് കുമ്പിളുവേലില്‍ Published on 04 May, 2013
സ്വീഡിഷ് പൊതുമേഖലയില്‍ വിദേശ ജോലിക്കാര്‍ കൂടുന്നു
സ്റ്റോക്ക്‌ഹോം: സ്വീഡനിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ വിദേശ ജോലിക്കാരുടെ എണ്ണം കൂടുന്നു. കഴിഞ്ഞ വര്‍ഷം ഈ മേഖലയില്‍ നിയമിക്കപ്പെട്ട ജീവനക്കാരില്‍ നാലിലൊന്ന് ആളുകളും വിദേശികളായിരുന്നു എന്നും കണക്കുകളില്‍ വ്യക്തമാകുന്നു.

സ്വീഡിഷ് സമൂഹത്തില്‍ വരുന്ന മാറ്റങ്ങളുടെ പ്രതിഫലനമാണ് ഈ കണക്കില്‍ കാണുന്നതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. പുതിയ ജീവനക്കാരില്‍ ഏറിയ പങ്കും സാമൂഹ്യ മേഖലകളിലായാണ് നിയമിതരായിരിക്കുന്നത്. 

2012ല്‍ മാത്രം വിദേശികളോ, വിദേശികളുടെ മക്കളോ ആയ 7400 പേര്‍ സ്വീഡിഷ് പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലിക്കു കയറി. 2011ലേതിനെ അപേക്ഷിച്ച് രണ്ടര ശതമാനം വര്‍ധനയാണിത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക