Image

യൂറോ ഉപേക്ഷിച്ചാല്‍ ജര്‍മനിക്ക് നഷ്ടം രണ്ടു ലക്ഷം തൊഴിലവസരങ്ങള്‍

ജോസ് കുമ്പിളുവേലില്‍ Published on 04 May, 2013
യൂറോ ഉപേക്ഷിച്ചാല്‍ ജര്‍മനിക്ക് നഷ്ടം രണ്ടു ലക്ഷം തൊഴിലവസരങ്ങള്‍
ബര്‍ലിന്‍: യൂറോ ഉപേക്ഷിച്ചാല്‍ ജര്‍മനിക്കു നഷ്ടപ്പെടുക രണ്ടു ലക്ഷത്തോളം തൊഴിലവസരങ്ങളെന്ന് പഠന ഫലം. യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ ജര്‍മനിക്ക് പൊതു കറന്‍സികൊണ്ട് ഗുണമേ ഉണ്ടായിട്ടില്ലെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

യൂറോ ഉപേക്ഷിക്കണമെന്ന ആവശ്യം രാജ്യത്ത് ശക്തമായി വരികയും ഇതിനു വേണ്ടി ഒരു പാര്‍ട്ടി തന്നെ രൂപീകരിക്കപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് പഠന ഫലം പുറത്തുവന്നിരിക്കുന്നു.

യൂറോ ഉപേക്ഷിച്ചാല്‍ അതു ഭ്രാന്തമായ തീരുമാനമായിരിക്കുമെന്നാണ് ജര്‍മന്‍ ധനമന്ത്രി വോള്‍ഫ്ഗാങ് ഷോബിള്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. യൂറോ രക്ഷാ പാക്കേജുകളില്‍ നിക്ഷേപിച്ചിട്ടുള്ള തുകയില്‍ വലിയൊരു പങ്ക് ജര്‍മനി എഴുതിത്തള്ളേണ്ടി വന്നാല്‍പ്പോലും യൂറോ കൊണ്ട് ആത്യന്തികമായി രാജ്യത്തിനു നേട്ടം തന്നെയാണെന്ന് ബെര്‍ട്ടല്‍സ്മാന്‍ ഫൗണ്‌ടേഷന്‍ നടത്തിയ പഠനത്തില്‍ വിലയിരുത്തുന്നു.

രാജ്യത്തിനു മാത്രമല്ല, വ്യക്തികള്‍ക്കു പ്രത്യേകമായും യൂറോ ഗുണകരമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സ്വന്തം കറന്‍സിയിലേക്കു മാറിയാല്‍ പലിശ നിരക്ക് കുറഞ്ഞേക്കും എന്നൊരു മെച്ചം മാത്രമാണ് പ്രതീക്ഷിക്കാനുള്ളത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക