Image

വിയന്നയില്‍ ഐക്യത്തിനായി ഇന്റര്‍ഗ്രേഷന്‍ വീക്ക്

Published on 04 May, 2013
വിയന്നയില്‍ ഐക്യത്തിനായി ഇന്റര്‍ഗ്രേഷന്‍ വീക്ക്
വിയന്ന: മൂന്നാമത് ഇന്റര്‍ഗ്രേഷന്‍ വീക്കിന് ഇന്ന് വിയന്നയില്‍ തുടക്കം. 10 ദിവസങ്ങളിലായി നടക്കുന്ന ഷോയില്‍ 270ഓളം ഇവന്റുകള്‍ ഉണ്ടായിരിക്കും. വിയന്നയുടെ ഐക്യത്തെ പ്രകടമാക്കുന്നതാണ് ഇന്റര്‍ഗ്രേഷന്‍ വീക്ക്. ബോസ്‌നിയന്‍ ഓണ്‍ട്രോപ്രൂണറായ ഡിനോ സോസാണ് ഷോയുടെ സംഘാടകര്‍.

വിയന്നയിലെ പലതരത്തിലുള്ള സംസ്‌കാരങ്ങളാണ് ഷോയിലൂടെ അവതരിപ്പിക്കുകയെന്ന് ഡിനോ സോസ് പറഞ്ഞു.

യൂഗോസ്ലാവിയയില്‍നിന്ന് വിയന്നയില്‍ എത്തിയ സോസിന് അനുഭവപ്പെട്ട വിയന്നയുടെ സംസ്‌കാരമാണ് ഷോയുടെ സങ്കല്‍പ്പം. വിയന്നയില്‍ അരമില്യനോളം ആളുകള്‍ കുടിയേറിപ്പാര്‍ത്തതാണ്. എന്നാല്‍ ഒരേതരം ജോലിക്ക് ഓസ്‌ട്രേലിയയില്‍ ലഭിക്കുന്നതില്‍ കുറവ് വേതനമാണ് ഇവിടുത്തെ ആളുകള്‍ക്ക് ലഭിക്കുന്നത്. 

ഇന്റര്‍ഗ്രേഷന്‍ വീക്കില്‍ ഭാഷാപഠനം, ചര്‍ച്ചകള്‍, ഡാന്‍സിംഗ്, വര്‍ക്‌ഷോപ്പ്, എക്‌സിബിഷന്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കായി ജര്‍മ്മന്‍, റഷ്യന്‍ ഭാഷകളിലായി ദ്വിഭാഷാ വായന സെഷനുകളും ഷോയില്‍ ഉണ്ടായിരിക്കും.

റിപ്പോര്‍ട്ട്: ജോബി ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക