Image

പൂള്‍ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയില്‍ പരി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍

Published on 04 May, 2013
പൂള്‍ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയില്‍ പരി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍
പൂള്‍: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയില്‍ കാവല്‍പിതാവായ പരി. മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മേയ് 11 ന് (ശനി) ആഘോഷിക്കുന്നു. 

രാവിലെ ഒമ്പതിന് പ്രഭാത പ്രാര്‍ഥനയും 10ന് റവ. ഫാ. സിബി വാലയിലിന്റെ കാര്‍മികത്വത്തില്‍ വി. കുര്‍ബാനയും തുടര്‍ന്നു പ്രദക്ഷിണവും, ആശീര്‍വാദവും, ലേലവും തുടര്‍ന്നു നേര്‍ച്ച സദ്യയും ക്രമീകരിച്ചിരിക്കുന്നു. എല്ലാ വിശ്വാസികളെയും നേരത്തെ തന്നെ പ്രാര്‍ഥനയോടെ പള്ളിയിലെത്തി പരിശുദ്ധന്റെ നാമത്തില്‍ അഭയപ്പെട്ട് നനുഗ്രഹീതരാകുവാന്‍ കര്‍തൃനാമത്തില്‍ ക്ഷണിക്കുന്നു.

പള്ളിയുടെ വിലാസം:LONG FLEET UNITED REFORMED CHURCH, LONG FLEET ROAD, POOLE, BH15 2HP.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. സിബി വാലയില്‍ 07412058104, തോമസ് ഏബ്രഹാം 07956067486, ജിബു കൂര്‍പിള്ളില്‍ 07411225521, ജോബി വര്‍ഗീസ് 07402705575, എബി പോള്‍ 07803524724.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക