Image

പോര്‍ച്ചുഗല്‍ 30,000 സിവില്‍ സര്‍വീസ് ജോലികള്‍ വെട്ടിക്കുറയ്ക്കുന്നു

ജോസ് കുമ്പിളുവേലില്‍ Published on 04 May, 2013
പോര്‍ച്ചുഗല്‍ 30,000 സിവില്‍ സര്‍വീസ് ജോലികള്‍ വെട്ടിക്കുറയ്ക്കുന്നു
ലിസ്ബണ്‍: പോര്‍ച്ചുഗലിലെ ചെലവുചുരുക്കല്‍ നടപടികള്‍ സര്‍ക്കാര്‍ ജീവനക്കാരെയും ബാധിക്കുന്നു. 30,000 സിവില്‍ സര്‍വീസ് ജോലികള്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍തലത്തില്‍ തീരുമാനം.

വിരമിക്കല്‍ പ്രായം ഒരു വര്‍ഷം കൂട്ടി 66 വര്‍ഷമാക്കുന്നതുവഴി ഇതു സാധ്യമാക്കാനാണ് ശ്രമം. സിവില്‍ സെര്‍വന്റുമാര്‍ ഇനി ആഴ്ചയില്‍ 35 മണിക്കൂറിനു പകരം 40 മണിക്കൂര്‍ ജോലി ചെയ്യണമെന്നും പ്രധാനമന്ത്രി പെഡ്രോ പാസോസ് കോല്‍ഹോ നിര്‍ദേശിച്ചിട്ടുണ്ട്.

അടുത്ത വര്‍ഷം മുതല്‍ ഈ നിര്‍ദേശങ്ങള്‍ പ്രാബല്യത്തിലാകുമെന്നു കരുതുന്നു. ഇതുവഴി രാജ്യത്തിന് 4.8 ബില്യന്‍ യൂറോ ലാഭിക്കാമെന്നും കണക്കാക്കുന്നു. 2011 ല്‍ യൂറോപ്യന്‍ രക്ഷാ പാക്കേജ് ഇനത്തില്‍ 78 ബില്യന്‍ യൂറോ പോര്‍ച്ചുഗലിന് വായ്പയായി ലഭിച്ചിട്ടുണ്ട്. പൊതുമേഖലാ ജീവനക്കാരുടെ ഹോളിഡേ ബോണസും മറ്റിതര ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിന്റെ ഭാഗമായി കഴിഞ്ഞ മാസം ഒരു ബില്യണ്‍ യൂറോ അധികവരുമാനം കണ്‌ടെത്താന്‍ കഴിഞ്ഞതായി പ്രധാനമന്ത്രി വെളിപ്പെടുത്തി.

രാജ്യത്തെ തൊഴിലില്ലായ്മ 18 ശതമാനത്തോളം എത്തിയിരിക്കുകയാണ്. സാമ്പത്തിക മാന്ദ്യവും തുടരുകയാണ്. എങ്കിലും നിലവിടെ നികുതി ഘടനയില്‍ ഉടനെ മാറ്റം വരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക