Image

മാര്‍ക്‌സിന്റെ ജന്മവാര്‍ഷികത്തില്‍ 500 പ്രതിമകളുമായി സ്മരണാഞ്ജലി

Published on 04 May, 2013
മാര്‍ക്‌സിന്റെ ജന്മവാര്‍ഷികത്തില്‍ 500 പ്രതിമകളുമായി സ്മരണാഞ്ജലി
ബര്‍ലിന്‍: ആഗോള കമ്യൂണിസത്തിന്റെ എക്കാലത്തെയും വലിയ സൈദ്ധാന്തികാചാര്യന്‍ കാറല്‍ മാര്‍ക്‌സിന്റെ 195 -ാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് ജര്‍മന്‍ ശില്‍പ്പി അദ്ദേഹത്തിന്റെ അഞ്ഞൂറ് ശില്‍പ്പങ്ങള്‍ തീര്‍ക്കുന്നു. തത്വചിന്തകനെക്കുറിച്ച് വീണ്ടും ചിന്തിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ശില്‍പ്പി ഓട്ട്മര്‍ ഹോള്‍.

ചുവന്ന നിറത്തില്‍ ഒരു മീറ്റര്‍ ഉയരമുള്ള ശില്‍പ്പങ്ങളാണ് തയാറാക്കുന്നത്. ഇതില്‍ ആദ്യത്തേത് ന്യൂറംബര്‍ഗില്‍ സ്ഥാപിച്ചുകഴിഞ്ഞു. കടുത്ത മാര്‍ക്‌സിസ്റ്റ് ആശയങ്ങള്‍ വച്ചുപുലര്‍ത്തുന്ന കലാകാരന്‍ കൂടിയാണ് ഹോള്‍.

195-ാം ജന്മദിനത്തില്‍ ജര്‍മനിയിലെ റോമാക്കാരുടെ സിറ്റി എന്നറിയപ്പെടുന്ന റൈന്‍ലാന്റ് ഫാല്‍സ് സംസ്ഥാനത്തില്‍ സ്ഥിതിചെയ്യുന്ന ട്രിയര്‍ നഗരത്തിലെ റോമന്‍ ഗേറ്റായ പോര്‍ട്ടാ നീഗ്രായില്‍ മാര്‍ക്‌സിന്റെ പ്രതിമ അനാച്ചാദനം ചെയ്യും. 1818 മേയ് അഞ്ചിനാണ് മാര്‍ക്‌സ് ജനിച്ചത്. 

കമ്യൂണിസത്തിന്റെ ആത്മീയ പിതാവും തെറ്റിദ്ധരിക്കപ്പെട്ട തത്വചിന്തകനുമായിരുന്നു 1818 ല്‍ പ്രഷ്യയില്‍ ജനിച്ച കാറല്‍ മാര്‍ക്‌സ് എന്നാണ് ഹോളിന്റെ അഭിപ്രായം. എന്നാല്‍ പിന്നീട് പ്രഷ്യ ജര്‍മനിയുടെ ഭാഗമാവുകയും മാര്‍ക്‌സ് ജന്മസ്ഥലമായി ട്രിയറിനെ പ്രഖ്യാപിക്കുകയും ചെയ്തു. ഇപ്പോള്‍ ട്രിയറില്‍ അദ്ദേഹത്തിന്റെ വസതിയായ കാറല്‍ മാര്‍ക്‌സ് ഹൗസും അതിനോടു ചേര്‍ന്ന് കാറല്‍ മാര്‍ക്‌സ് മ്യൂസിയവും നിലകൊള്ളുന്നു. ആഗോള സന്ദര്‍ശകരുടെ ഇഷ്ടസങ്കേതമാണ് ട്രിയര്‍ നഗരവും കാറല്‍ മാര്‍ക്‌സ് ഹൗസും മ്യൂസിയവും. വര്‍ഷംതോറും ലക്ഷക്കണക്കിന് ടൂറിസ്റ്റുകളാണ് ഇവിടെ സന്ദര്‍ശകരായി എത്തുന്നത്. മേയ് അഞ്ചിന് (ഞായര്‍) ട്രിയറിലാണ് സ്‌രണാഞ്ജലി നല്‍കുന്നത്. 

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക