Image

മലയാളി ജര്‍മന്‍ കുടുംബ സംഗമം മേയ് 17 മുതല്‍ 20 വരെ

ജോസ് കുമ്പിളുവേലില്‍ Published on 04 May, 2013
മലയാളി ജര്‍മന്‍ കുടുംബ സംഗമം മേയ് 17 മുതല്‍ 20 വരെ
സ്റ്റുട്ട്ഗാര്‍ട്ട്: മലയാളി ജര്‍മന്‍ അസോസിയേഷന്റെ (മലയാളി ഡോയ്റ്റ്ഷസ് ട്രെഫന്‍, ബാഡന്‍ വുര്‍ട്ടംബര്‍ഗ് ന്റെ ആഭിമുഖ്യത്തില്‍ ആണ്ടുതോറും നടത്തിവരുന്ന മലയാളി ജര്‍മന്‍ കുടുംബ സംഗമം മേയ് 17 മുതല്‍ 20 വരെ ഉള്‍മിനടുത്തുള്ള ഉണ്ടര്‍മാര്‍ഗ്ത്താലില്‍ നടക്കും. ങഉഠ നേതൃത്വം നല്‍കുന്ന സംഗമത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രോവിന്‍സിന്റെ സഹകരണവും ഉണ്ടായിരിക്കും. 

നാലുദിവസങ്ങളിലായി നീണ്ടു നില്‍ക്കുന്ന സംഗമത്തില്‍ വിവിധ ചര്‍ച്ചകള്‍, കലാസായാഹ്‌നങ്ങള്‍, സ്‌പോര്‍ട്‌സ് ആക്ടിവിറ്റീസ്, സംഘടനാപരമായ കാര്യങ്ങള്‍ തുടങ്ങി ജര്‍മന്‍ മലയാളി സമൂഹത്തിലെ പഴയതും പുതിയതും ആനുകാലികവുമായ വിഷയങ്ങളെ അധികരിച്ച് സാമൂഹ്യവും സാംസ്‌കാരികവും കലാപരവുമായ കഴിവുകള്‍ ഉള്‍ക്കൊള്ളിച്ചുള്ള പരിപാടികളായിരിക്കും നടക്കുന്നത്.

വിനോദത്തിനും വിജ്ഞാനത്തിനും വിശ്രമത്തിനും വേദിയൊരുക്കുന്ന പതിനേഴാമത് കുടുംബ സംഗമം ഉണ്ടര്‍മാര്‍ഗ്ത്താല്‍ ബില്‍ഡൂംഗ്‌സ് ഹൗസിലാണ് നടക്കുന്നത്. 

സംഗമത്തിന്റെ അവസാനവട്ട ഒരുക്കങ്ങള്‍ നടന്നുവരുന്നതായി എംഡിറ്റി ഭാരവാഹികളായ പുഷ്പാ ലോഹ് (പ്രസിഡന്റ്), ഗോപി ഫ്രാങ്ക് (സെക്രട്ടറി), വര്‍ക്കി കുറ്റാനിക്കല്‍ (ട്രഷറര്‍), സുധാ വെള്ളാപ്പള്ളില്‍ (കണ്‍വീനര്‍) എന്നിവര്‍ അറിയിച്ചു. 

വിലാസം: BILDUNGSHAUS,MargaritaLinderStr. 8, 89617 UNTERMARCHTAL, Ulm.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക