Image

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പുതിയ അഞ്ച് യൂറോ നോട്ട് പുറത്തിറക്കി

ജോര്‍ജ് ജോണ്‍ Published on 04 May, 2013
യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പുതിയ അഞ്ച് യൂറോ നോട്ട് പുറത്തിറക്കി
ഫ്രാങ്ക്ഫര്‍ട്ട്: യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും, ഓരോ യൂറോപ്യന്‍ രാജ്യങ്ങളിലെ റിസര്‍വ് ബാങ്കുകളും പൊതുവായ തീരുമാനമെടുത്ത് പുതിയ അഞ്ച് യൂറോ നോട്ട് പുറത്തിറക്കി. ഈ പുതിയ അഞ്ച് യൂറോ നോട്ട് രണ്ടാം സീരിയല്‍ ആയിട്ടാണ് ഇറക്കിയത്. പുതിയ നോട്ടിന്റെ സൈസ് 120 $ 62 മില്ലിമീറ്റര്‍, കളര്‍: ഗ്രേ, ആര്‍ച്ചിടക്ര്‍: ക്ലാസിക്കല്‍. പുതിയ അഞ്ച് യൂറോ നോട്ടിന്റെ സെക്യുരിറ്റി റൈറ്റ് ഗ്രീക്ക് മെത്തോളജിയില്‍ യൂറോപ്പ് പോര്‍ട്ട് വാട്ടര്‍മാര്‍ക്കിലും, ഹോളോഗ്രാമിലും കൊടുത്തിരിക്കുന്നു.

ഈ പുതിയ അഞ്ച് യൂറോ നോട്ട് മെയ് 02 ന് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കാണ് പുറത്തിറക്കിയത്.ഇത് എല്ലാ ബാങ്ക് കൗണ്ടറുകളിലും, എ.റ്റി.എം. മെഷീനുകളിലും ഉടന്‍ തന്നെ നിലവില്‍ വന്നു. ഇപ്പോഴത്തെ അഞ്ച് യൂറോ നോട്ട് മുമ്പോട്ടും പ്രാബല്യത്തില്‍ ഉണ്ടായിരിക്കും. പൊതുജനങ്ങളെയും, ടൂറിസ്റ്റുകളെയും യൂറോ കറന്‍സികളെക്കുറിച്ചും, പുതിയ നോട്ടുകളെക്കുറിച്ചും ബോധവാന്മാരാക്കാന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ വെബ് സൈറ്റായ ' ദി ന്യൂ ഫെസ് ഓഫ് ദി യൂറോ' മുഖേന ശ്രമിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക