Image

സ്വവര്‍ഗ ബലാത്സംഗം: ബ്രിട്ടനിലെ ഡെപ്യൂട്ടി സ്പീക്കര്‍ അറസ്റ്റില്‍

Published on 05 May, 2013
സ്വവര്‍ഗ ബലാത്സംഗം: ബ്രിട്ടനിലെ ഡെപ്യൂട്ടി സ്പീക്കര്‍ അറസ്റ്റില്‍
ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഹൗസ് ഓഫ് കോമണ്‍സിലെ ഡെപ്യൂട്ടി സ്പീക്കര്‍ നിഗല്‍ ഇവാന്‍സിനെ സ്വവര്‍ഗ ബലാത്സംഗ ആരോപണത്തെത്തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഇരുപതു വയസ് പ്രായമുള്ള രണ്ടു പുരുഷന്‍മാരെ ലൈംഗികമായി ആക്രമിച്ചു എന്നാണ് കേസ്.

2009 ജൂലൈക്കും 2013 മാര്‍ച്ചിനുമിടയിലാണ് ആരോപണത്തിന് അടിസ്ഥാനമായ സംഭവങ്ങള്‍. പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെയും സ്പീക്കര്‍ ജോണ്‍ ബെര്‍കോവിന്റെയും അനുമതിയോടെയാണ് ഇവാന്‍സിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. താന്‍ സ്വവര്‍ഗപ്രേമിയാണെന്ന് 2010ല്‍ ഇവാന്‍സ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. സ്വാന്‍സീ സ്വദേശിയാണ് അദ്ദേഹം.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രതിനിധിയായ 55 കാരനായ ഇവാന്‍സിനെ അറസ്റ്റ് ചെയ്ത് ലങ്കാഷെയറിലെ പോലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. ബലാത്സംഗം, ലൈംഗിക അതിക്രമം തുടങ്ങിയ കുറ്റങ്ങളാണ് ഇവാന്‍സിനെതിരെ ചുമത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ കാറിലും പോലീസ് പരിശോധന നടത്തി.

രണ്ടു പതിറ്റാണ്ടിലേറെയായി പാര്‍ലമെന്റ് അംഗമായി പ്രവര്‍ത്തിക്കുന്ന ഇവാന്‍സ് വടക്കു പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ലങ്കാഷെയറിയില്‍ നിന്നുള്ള പ്രതിനിധിയാണ്. 

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക